Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ ബി.എഡ് കോഴ്‌സുകള്‍ നാല് സെമസ്റ്ററുള്ള രണ്ടു വര്‍ഷത്തെ കോഴ്‌സായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോഴ്‌സുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിയാണ് കോഴ്‌സ് രണ്ടു വര്‍ഷമായി ഉയര്‍ത്തുന്നത്. എന്‍.സി.ടിയുടെ നിബന്ധനകള്‍ക്ക് വിധേയമായിയായിക്കും കോഴ്‌സ് പരിഷ്‌കരിക്കുക. ബി.എഡ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുമ്പ് എസ്.എല്‍.സി.സി വരെ മാത്രമാണ് പഠിപ്പിക്കാന്‍ സാധിച്ചിരുന്നത്. കോഴ്‌സ് പരിഷ്‌കരിക്കുന്നതോട് ഹയര്‍ സെക്കന്‍ഡറി തലം വരെ പഠിപ്പിക്കാന്‍ സാധിക്കും. രാജ്യത്തിനും പുറത്തും മറ്റും സംസ്ഥാനങ്ങളിലും അധ്യാപകമേഖലയിലുണ്ടാകാന്‍ സാധ്യതയുള്ള അവസരങ്ങള്‍ കേരളത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഉപയോഗപ്പെടാന്‍ വേണ്ടിയാണ് കോഴ്‌സ് പരിഷ്‌കരിക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply