Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയൊക്കെ ജീവൻറെ നിലനിൽപ്പ് തന്നെ വെള്ളത്തെ ആശ്രയിച്ചാണിരിക്കുന്നത്.ശരീരത്തിന്‍റ ആരോഗ്യ -സൗന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു.അതോപോലെ തന്നെയാണ് രാവിലെ ഏഴുനേറ്റ ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും.ഇതുമൂലം ആരോഗ്യം മാത്രമല്ല ഉദര സംബന്ധമായ പല അസുഖങ്ങളെ ചെറുക്കുന്നതിനും സഹായകമാകുന്നു.രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.
ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.

തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.
ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക
രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.
Leave a Reply