Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എല്ലാ സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് പ്രായം കൂടുമ്പോൾ മുഖത്ത് വരുന്ന ചുളിവുകൾ. ഇത് മൂലം പലയാളുകളും ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങാറുണ്ട്. ഏകദേശം 35 വയസ്സ് പ്രായമാകുമ്പോൾ മുതൽ ടെൻഷനായിരിക്കും ചർമ്മത്തിൽ ചുളിവ് വരുന്നുണ്ടോ, വലിച്ചിലുണ്ടോ എന്നൊക്കെ. എന്നാൽ ചർമ്മത്തിനുണ്ടാകുന്ന ഒരുവിധം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ എള്ളിനും എള്ളെണ്ണയ്ക്കും സാധിക്കും.
ചർമ്മത്തിനുണ്ടാകുന്ന ഒരുവിധത്തിൽപ്പെട്ട എല്ലാ അണുബാധകൾക്കും എള്ളെണ്ണ കൊണ്ട് പരിഹാരം കാണാവുന്നതാണ്. സൺസ്‌ക്രീൻ ലോഷനോ ക്രീമോ ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. മുഖത്തെ സുഷിരങ്ങൾ പ്രായം വർദ്ധിപ്പിക്കുന്നതിൽ ഒരുപരിധിവരെ കാരണമാകുന്നുണ്ട്. എന്നാൽ എള്ളെണ്ണ ഉപയോഗിക്കുന്നതിലൂടെ ഇതിന് പരിഹാരം കണ്ടെത്താം. എല്ലാ ദിവസവും രാത്രി എള്ളും നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മിക്‌സ് ചെയ്ത് തേനിൽ ചേർത്ത് കഴിച്ചാൽ അകാല വാർദ്ധക്യം തടയാം.
–

–
മാത്രമല്ല ഇത് ചർമ്മത്തിന് തിളക്കവും നിറവും നൽകും. ഇതിനൊപ്പം ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളഞ്ഞ് ആരോഗ്യത്തെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും. എള്ളെണ്ണ അല്‍പം പഞ്ചസാരയില്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് മുഖത്തിന് തിളക്കം വർദ്ധിക്കാൻ സഹായിക്കും. മുഖത്തുണ്ടാകുന്ന കറുത്ത കലകളും കുത്തുകളും ഇല്ലാതാക്കാൻ എള്ളെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
–

–
ചര്‍മ്മത്തിലുള്ള ടോക്‌സിനെ പുറന്തള്ളാനും സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എള്ളെണ്ണയുടെ ഉപയോഗം സഹായിക്കും. വരണ്ട ചർമ്മമുള്ളവർ എള്ളെണ്ണ പുരട്ടുന്നത് നല്ലതാണ്. ഒരു മോയ്‌സ്ചുറൈസര്‍ ആയി എള്ളെണ്ണ ഉപയോഗിക്കാം. താന്നിക്കത്തോട് പൊടിച്ച് തേനില്‍ മിക്‌സ് ചെയ്ത് എള്ളിനൊപ്പം കഴിക്കുന്നത് വാർദ്ധക്യ സംബന്ധമായ സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം ചെയ്യും.
Leave a Reply