Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:23 pm

Menu

Published on June 13, 2013 at 6:15 am

എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന വിദ്ധ്യാർത്ഥികളുടെ ശ്രദ്ധക്ക്

beware-of-choosing-courses-after-medical-and-engineering-entrance

എന്‍ജിനിയറിങ്, മെഡിക്കല്‍, അനുബന്ധ പ്രവേശന പരീക്ഷാഫലം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും താല്‍പര്യമുള്ള കോഴ്സുകള്‍, കോളേജുകള്‍ എന്നിവയില്‍ പ്രവേശനം ലഭിക്കാന്‍ ഓപ്ഷന്‍ നല്‍കുന്ന തയ്യാറെടുപ്പിലാണ്. ഓപ്ഷന്‍ നല്‍കുന്നതിനുമുമ്പ് കോഴ്സുകളെക്കുറിച്ചും, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ വേണം. കോഴ്സിനോടുള്ള അഭിരുചി, പഠിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തി മാത്രമേ കോഴ്സുകള്‍ തെരഞ്ഞെടുക്കാവൂ. ഓപ്ഷന്‍ നല്‍കുമ്പോള്‍ ലഭ്യമായ കോഴ്സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഫീസ് ഘടന അറിഞ്ഞിരിക്കണം.

സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഭഭൗതിക സൗകര്യം, ഹോസ്റ്റല്‍ സൗകര്യം, 10 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള അധ്യാപകര്‍, ക്യാമ്പസ്സ് പ്ലേസ്മെന്റ് എന്നിവ മനസ്സിലാക്കണം. കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് സാമ്പത്തിക നിലവാരം വ്യക്തമായി വിലയിരുത്തണം. കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച് വന്‍തുക ഫീസ് നല്‍കാന്‍ സാധിക്കാതെ കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ബാങ്ക് വായ്പയെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ മനസ്സിലാക്കണം. കോഴ്സുകളുടെ ഉപരിപഠന, തൊഴില്‍ സാധ്യത രാജ്യത്തിനകത്ത് മാത്രമല്ല, ലോകത്തിന്റെ മറ്റുഭാഗങ്ങളിലും എത്രയുണ്ടെന്ന് അറിയണം. നേരിട്ട് ബിരുദത്തിനുശേഷം തൊഴില്‍, ബിരുദാനന്തര പഠനം, ഗവേഷണം, എന്നിവയ്ക്കുള്ള സാധ്യത പ്രത്യേകം അറിഞ്ഞിരിക്കണം. കോഴ്സ് പൂര്‍ത്തിയാക്കുന്ന കാലയളവിലെ മാറ്റങ്ങള്‍, വികസനം, സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായി ചോദിച്ചറിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാമ്പസ്സ് പ്ലേസ്സ്മെന്റിനെക്കുറിച്ച് അവിടുത്തെ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരോട് ചോദിച്ചറിയണം. വിവിധ കോഴ്സുകളിലെ മുന്‍വര്‍ഷങ്ങളിലെ അവസാന ഓപ്ഷന്‍, റാങ്ക് എന്നിവയും മനസ്സിലാക്കിയിരിക്കണം. വിദേശപഠനത്തില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ ബിരുദ പഠനത്തോടൊപ്പം ഇംഗ്ലീഷ് പ്രാവിണ്യ പരീക്ഷകള്‍, ബിരുദനിലവാരം വിലയിരുത്തുന്ന പരീക്ഷകള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം.

ഓപ്ഷനനുസരിച്ച് ആദ്യ അലോട്ട്മെന്റില്‍ അഡ്മിഷന്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ അലോട്ട്മെന്റില്‍ മുന്‍ഗണനാ ക്രമത്തില്‍ നല്‍കിയ ഓപ്ഷന്‍ അലോട്ട്മെന്റിന് സീറ്റിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുന്നതാണെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. വെബ്സൈറ്റിലെ വിവരങ്ങള്‍ മനസ്സിലാക്കി മാത്രമെ ഓപ്ഷന്‍ നല്‍കാവൂ.

Loading...

Leave a Reply

Your email address will not be published.

More News