Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 7:28 pm

Menu

Published on July 30, 2016 at 3:15 pm

മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ ജാഗ്രതൈ…! നിങ്ങള്‍ക്ക് എട്ടിന്റെ പണി വരുന്നു…!

beware-watching-porn-on-your-phone

ചിക്കാഗോ: മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇല്ലിനോയ്സ് സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസയുപം സംഘവും രംഗത്ത്. തുടര്‍ച്ചയായി മൊബൈലിലൂടെ അശ്ലീലം കാണുന്നത്, ഒരു അഡിക്ഷനായി മാറുകയും, പിന്നീട്, വിഷാദം, മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടാക്കുമെന്നും, ഇവര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

സര്‍വ്വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും, മൊബൈലില്‍ ഒരു തവണയെങ്കിലും അശ്ലീല വീഡിയോ കണ്ടവരാണ്. ഇവരില്‍ പകുതിയിലേറെ പേര്‍ക്ക് പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ കംപ്യൂട്ടേഴ്സ് ഇന്‍ ഹ്യൂമണ്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News