Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:36 am

Menu

Published on August 20, 2013 at 1:34 pm

റാഗിങ്ങിലൂടെ ലൈംഗിക പീഡനം :ഭോപ്പാലിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

bhopal-college-student-commits-suicide-after-being-ragged-by-seniors

ഭോപ്പാല്‍ ‍: ഭോപ്പാലിലെ ആര്‍കെഡിഎഫ് കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് ബിഫാം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം നഗരത്തില്‍ കടുത്ത പ്രതിഷേധത്തിന് വഴിയായി.റാഗിങ്ങിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ കോടതി ഇടപെട്ട് കലാലയങ്ങളില്‍ റാഗിങ്ങ് നിരോധിച്ചത് . എന്നാൽ അത് കേരളത്തിൽ മാത്രമേ ഇങ്ങനൊരു നിയമം നിലവിലുള്ളു എന്നു പരയേണ്ടിരിക്കുന്നു . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും റാഗിങ്ങ് തുടരുകയാണ്. റാഗിങ്ങിന് കൂടുതലും ഇരയാകുന്നത് പെണ്‍കുട്ടികളാണ്. അതിനുദാഹരണമാണ് അനിത ശര്‍മ്മ എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യ .ഭോപ്പാലിലെ മിക്ക കോളേജുകളിലും റാഗിങ്ങ് എന്ന പേരില്‍ വ്യാപകമായി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് കോളേജിലെ നാല് സീനിയര്‍ വിദ്യാര്‍ഥിനികളെയും ഒരു അസിസ്റ്റന്റ് പ്രൊഫസറേയും അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടികളോട് അസഭ്യം പറയുന്നത് ഈ കോളേജിലെ പതിവാണ്. മാത്രമല്ല റാഗിങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളെ പരസ്യമായി ക്ളാസ് മുറികളില്‍ വച്ച് തുണിയഴിപ്പിച്ച സംഭവം വരെയുണ്ടായി .കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണ് ഇത്തരത്തില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News