Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:11 am

Menu

Published on October 22, 2016 at 10:38 am

മോശം റോഡുകളെ കുറിച്ച് പരാതിപ്പെടാന്‍ നമ്പര്‍ നല്‍കി; യുവമന്ത്രിക്ക് വാട്സ്ആപ്പ് വഴി ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍…!!

bihar-deputy-cm-tejaswi-yadav-gets-44000-marriage-proposals-on-whatsapp

പാറ്റ്‌ന: സംസ്ഥാനത്തെ റോഡുകളുടെ  ശോചനാവസ്ഥ വാട്സ് ആപ്പ്  നമ്പറില്‍ യുവമന്ത്രിയ്ക്ക് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍.ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും റാബ്രിദേവിയുടേയും പുത്രനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനാണ് ഇങ്ങനെയൊരു പണി കിട്ടിയത്.സംസ്ഥാനത്തെ റോഡുകള്‍ തന്റെ മുഖംപോലെ തിളങ്ങുന്നതാക്കാന്‍ തേജസ്വിനി ഒരു തന്ത്രം ആവിഷ്‌കരിച്ചു. നിരത്തുകളെ കുറിച്ചു പരാതി നല്‍കുന്നതിനായിട്ട് യാദവ് തന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി. പ്രതീക്ഷിച്ചതുപോലെ മെസേജുകളുടെ പൊടിപൂരം. എന്നാല്‍ ആള്‍ക്കാര്‍ക്ക് ആവശ്യം റോഡായിരുന്നില്ല.

കിട്ടിയ 47,000 സന്ദേശങ്ങളില്‍ 44,000 എണ്ണവും വ്യക്തിപരമായിട്ടുള്ളതായിരുന്നു. ഇതില്‍ മൂവായിരം എണ്ണം മാത്രമായിരുന്നു നിരത്തുകളെ കുറിച്ച് പരാതി പറഞ്ഞു കൊണ്ട് വന്നത്. സ്വന്തം മുഖസൗന്ദര്യത്തെക്കുറിച്ചും നിറത്തെക്കുറിച്ചും ഉയരത്തെക്കുറിച്ചുമെല്ലാം പെണ്‍കുട്ടികള്‍ അയച്ച സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുത്.

”എന്നെ കെട്ടൂ പ്ലീസ്, എന്നിങ്ങനെയൊക്കെയുള്ള മെസേജുകള്‍ കണ്ട് മന്ത്രി അന്തംവിട്ടിരിക്കുകയാണെന്നാണ് പാട്‌നയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തേജേസ്വിയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കാനൊന്നും താല്‍പ്പര്യമില്ല. ആലോചിച്ചുള്ളതായിരിക്കും വിവാഹമെന്ന് തേജസ്വി പറയുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെ തേജസ്വി യാദവ് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യാറുണ്ട്.ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് ഈ 26 കാരന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News