Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2025 3:16 am

Menu

Published on August 20, 2013 at 11:25 am

ബിഹാർ ദുരന്തം : മരിച്ചവരുടെ എണ്ണം 37 ആയി

bihar-train-accident-37-killed-as-rajyarani-express-runs-over-pilgrims

പട്ന: ബിഹാറിലെ ഖഗാറിയ ജില്ലയില്‍ ട്രെയിന്‍ പാഞ്ഞുകയറി മരിച്ച തീര്‍ഥാടകരുടെ എണ്ണം 37 ആയി.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.സംഭവത്തിൽ പ്രകോപിതരായ ജനം ട്രെയിനിന് തീവെക്കുകയും ഡ്രൈവറെ തല്ലിക്കൊല്ലുകയും ചെയ്തു. മറ്റൊരു ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്. ധമാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടന്നവര്‍ക്കുമേല്‍ രാജ്യറാണി എക്സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ട്രെയിനിന്‍െറ ആറു ബോഗികള്‍ക്ക് ജനങ്ങൾ തീകൊളുത്തി. സ്ഥലത്തത്തെിയ റെയില്‍വേ ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്ന് ധമാര സ്റ്റേഷന് നേരെയും ആക്രമണം നടത്തി. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുന്നതായ സിഗ്നല്‍ നല്‍കാത്തതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ജനം അക്രമാസക്തരായത്. ഝാര്‍ഖണ്ഡിലെ ദിയോഗലെ പ്രശസ്തവും പുരാതനവുമായ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ കന്‍വാറിയ തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം വീതം ബിഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വ ദുരന്തമെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ അപകടത്തെ വിശേഷിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News