Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: ഇരുമ്പുകമ്പികള്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയില്‍ ബൈക്കിടിച്ച് കഴുത്തില്‍ രണ്ട് കമ്പികള്‍ തുളഞ്ഞുകയറിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയായ ഹമര്‍സിംഗിനാണ് ഇത്തരമൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.രാജസ്ഥാനില്‍ വെച്ച് ബൈക്കിന്റെ ബ്രേക്ക് നിയന്ത്രിക്കാന്‍ കഴിയാതെ മുമ്പിലുണ്ടായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇരുമ്പ് കൊണ്ട് പോവുകയായിരുന്ന ട്രക്കിലെ മൂന്നടി നീളമുള്ള രണ്ടു കമ്പികളാണ് ഇരുപത്തിയാറുകാരന്റെ കഴുത്തില്‍ കുത്തിക്കയറി മുതുക് വഴി പുറത്തേക്ക് വന്നത്.ദൃക്‌സാക്ഷികള്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും ബോധം നഷ്ടപ്പെടാത്ത നിലയിലായിരുന്നു ഹമര്‍സിംഗ്. ചോരയില്‍ കുളിച്ച യുവാവ് തന്നെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. പിന്നീട് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിക്കു ശേഷം കഴുത്തിലുണ്ടായിരുന്ന കമ്പികള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ശരീരത്തില്‍ കമ്പി തുളഞ്ഞുകയറിയിട്ടും ഒന്നും സംഭവിക്കാത്തതുപോലെ ഇരുന്ന ഹമറിന്റെ മനോധൈര്യമാണ് അയാളെ രക്ഷപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ശസ്ത്രക്രിയക്കായി കൊണ്ടുപോകുംവരെ മറ്റുള്ളവരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹമര്‍. കമ്പികള്‍ നീക്കം ചെയ്യുമ്പോള്‍ ഹമറിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഹമര്‍ ജീവിതത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്തു.
Leave a Reply