Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:28 am

Menu

Published on September 27, 2014 at 11:43 am

വിയറ്റ്‌നാം എയര്‍ലൈന്‍സില്‍ യാത്രക്കാരെ ആകർഷിക്കാൻ എയർഹോസ്റ്റസുമാർക്ക് ബിക്കിനി

bikini-clad-airhostesses-pose-for-vietjet-ad-campaign

യാത്രക്കാരെ ആകര്‍ഷിക്കാന്‍ പല വിപണന തന്ത്രങ്ങള്‍ പയറ്റുന്ന വിയറ്റ്‌നാം എയര്‍ലൈന്‍ കമ്പനി ഒടുവില്‍ ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരെ രംഗത്തിറക്കിയിരിക്കുകായാണ്.ബിക്കിനിയിട്ട എയർഹോസ്റ്റസുമാരെ രംഗത്തിറക്കിയാണ്  വിയറ്റ്‌നാമീസ് വിമാന കമ്പനിയായ വിയറ്റ്‌ജെറ്റ്.വിയറ്റ്‌നാം എയര്‍ലൈന്‍സിന്റെ ഔദ്യോഗിക നിറമായ മഞ്ഞയിലും ചുവപ്പിലുമുള്ള ബിക്കിനി ധരിച്ചാണ് എയര്‍ഹോസ്റ്റസുമാര്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്.വിമാനത്തിന്റെ പ്രവേശന വാതിലില്‍ ബിക്കിനിയണിഞ്ഞ രണ്ട് സുന്ദരികള്‍ യാത്രക്കരെ സ്വാഗതം ചെയ്യാനായി നിറപുഞ്ചിരിയുമായി നില്‍ക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്ക് വഴിയാണ് പുറത്തുവന്നത്. അതേസമയം ഫെയ്‌സ്ബുക്കില്‍ വിയറ്റ്‌നാം എയര്‍ലൈന്‍സിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. വിമാനക്കമ്പനിയുടെ പരസ്യത്തിനായി സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കുന്നുവെന്നാണ് വിമര്‍ശനം.സംഭവം വിവാദമായതോടെ ചിത്രങ്ങള്‍ ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍ അധികൃതരുടെ വാദം. വിയറ്റ്‌നാമിലെ ഒരു പ്രശസ്ത മോഡല്‍ ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അവ വൈറലായത്. എന്നാല്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മോഡലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു. അതേസമയം ബിക്കിനി വിവാദം വിയറ്റ്‌നാം എയര്‍ലൈന്‍സിന് പുതിയ അനുഭവമല്ല. 2012- ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നുള്ള പുതിയ സര്‍വീസിന്റെ കന്നി യാത്രയില്‍ എയര്‍ഹോസ്റ്റുമാര്‍ ബിക്കിനി ഡാന്‍സ് ചെയ്തത് വിവാദമായിരുന്നു. സംഭവത്തില്‍ വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിയറ്റ്‌നാം എയര്‍ലൈന്‍സില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News