Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:16 am

Menu

Published on March 4, 2014 at 1:33 pm

ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബിൽഗേറ്റ്സ്

bill-gates-again-heads-forbes-magazine-rich-list

ന്യൂയോർക്ക് :നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിൽഗേറ്റ്സ് ലോകസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ലോകസമ്പന്നരുടെ പട്ടികയിലാണ് നാല് വർഷമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന മെക്സിക്കൻ ടെലികോം രാജാവ് കാർലോസ് സ്ലിമ്മിനെ പിന്തള്ളിക്കൊണ്ട് ബിൽഗേറ്റ്സ് ഒന്നാം സ്ഥാനത്തെത്തിയത്.76 ബില്ല്യണ്‍ ഡോളറാണ് ബിൽഗേറ്റസിന്റെ ആസ്തി.ഫോബ്സിന്റെ സമ്പന്ന പട്ടികയിൽ 15 മത്തെ തവണയാണ് ബിൽഗെറ്റ്സ് ഒന്നാമതെത്തുന്നത്.ഈ പട്ടിക പ്രകാരം 18.6 ബില്യണ്‍ ഡോള്ളറുള്ള റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News