Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:35 am

Menu

Published on June 17, 2013 at 5:06 am

ജൂണ്‍ 18ന് ബിഹാര്‍ ബന്ദ്‌

bjp-called-for-bihar-bandh-on-tuesday

പാറ്റ്‌ന:ബി ജെ പി മതേതരപാര്‍ട്ടിയാണെന്നോ വര്‍ഗീയപാര്‍ട്ടിയാണെന്നോ ജെ ഡി യു വിശേഷിപ്പിക്കുന്നത് അവരുടെ  സൗകര്യത്തിനുവേണ്ടിയാണെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍കുമാര്‍മോദി ആരോപിച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതിന്റെ പേരില്‍ സംസ്ഥാനത്തെ ബിജെ പി നേതാക്കളില്‍നിന്നുവരെ വിമര്‍ശങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള സുശീല്‍കുമാര്‍മോദി രൂക്ഷമായ ഭാഷയിലണ് ഇന്നലെ ജെ ഡിയുവിനെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന സമയത്ത് നിതീഷ്‌കുമാറുമായി കൂടിയാലോചനനടത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും മുന്‍ അധ്യക്ഷന്‍ നിതിന്‍ഗഡ്കരിയുംകഴിഞ്ഞദിവസങ്ങളില്‍ നിതീഷ്‌കുമാറിന് ഉറപ്പ് നല്കിയിരുന്നതായും മോദി പറഞ്ഞു.

എന്‍ ഡി എയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ജനതാദള്‍ യുണൈറ്റഡ് തീരുമാനിച്ചത് വഞ്ചനയാണെന്നും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് എന്‍ ഡി എയില്‍ ചര്‍ച്ചചെയ്തുമാത്രമായിരിക്കുമെന്ന ആവര്‍ത്തിച്ചുള്ള ഉറപ്പ് ജെ ഡി യു അവഗണിച്ചുവെന്നും ബി ജെ പി കുറ്റപ്പെടുത്തി. ബി ജെ പി മതേതരപാര്‍ട്ടിയാണെന്നോ വര്‍ഗീയപാര്‍ട്ടിയാണെന്നോ ജെ ഡി യു വിശേഷിപ്പിക്കുന്നത്.നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പു സമിതി അധ്യക്ഷനാക്കിയപ്പോള്‍ തീരുമാനം ബി ജെ പിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ ജെ ഡിയു നേതൃത്വത്തിന് നാല് ദിവസത്തിനുള്ളില്‍ എങ്ങനെയാണ് മനംമാറ്റമുണ്ടായതെന്നും സുശീല്‍കുമാര്‍മോദി ചോദിച്ചു. ജെ ഡിയുവിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് 18ന് സംസ്ഥാനബന്ദിന് ആഹ്വാനം നല്കുമെന്നും സുശില്‍കുമാര്‍മോദി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News