Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. ജനുവരി 15 നായിരുന്നു കിരണ്‍ ബേദി ബിജെയില്‍ ചേര്‍ന്നത്. നാല് ദിവസം കൊണ്ടാണ് അവര്‍ ദില്ലിയിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.ബിജെപിയില്‍ ചേരുന്നതിന് മുമ്പ് ലോക്പാല്‍ ബില്ലിന് വേണ്ടി ഗാന്ധിയന്‍ അന്നഹസാരെ നടത്തിയ സമരത്തില്‍ പ്രധാനിയായിരുന്നു കിരണ്‍ ബേദി. ഡല്‍ഹി നിവാസികള്‍ക്കിടയില്‍ കിരണ്‍ ബേദിക്കുളള സ്വാധീനം ശക്തമാണ്. ഈസ്റ്റ് ദില്ലിയിലെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് കിരണ്‍ ബേദി ജനവിധി തേടുക. കിരണ്‍ബേദിയെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകളെ അമിത് ഷാ തള്ളിക്കളഞ്ഞു.
Leave a Reply