Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്‌ഘോട്ട്: മരുമകളുടെ പുനര്‍വിവാഹത്തിന് സമ്മാനമായി ഗുജറാത്തിലെ ബിജെപി നേതാവ് നല്‍കിയത് 100 കോടി രൂപയുടെ സ്വത്ത്.പോര്‍ബന്ദറില്‍നിന്നുള്ള ബിജെപി എംപിയും കര്‍ഷക നേതാവുമായ വിത്തല്‍ റദാഡിയയാണ് 100 കോടി സമ്മാനിച്ച് മരുമകളുടെ പുനര്‍വിവാഹം നടത്തിയത്.വിത്തല്‍ റദാദിയയുടെ മകന്‍ കല്‍പേഷ് ഏഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചതിനെ തുടര്‍ന്ന് മരുമകള്‍ മനീഷയുടെ സുരക്ഷിത ഭാവിയെക്കരുതി റദാദിയ മുന്‍കൈയെടുത്ത് മറ്റൊരു മകന്‍ ലളിതിന്‍െറ സുഹൃത്തായ ഹാര്‍ദിക് ചൗവാത്തിയെകൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. സമൂഹത്തിന് മാതൃക കാട്ടാനാണ് റദാഡിയ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ചേതന്‍ രമണി പറയുന്നു. സൂറത്തിലാണ് വരന്റെ വീട്. വെള്ളിയാഴ്ച രാജ്‌കോട്ടിലാണ് വിവാഹം നടന്നത്.വിത്തല്‍ റഡാഡിയയുടെ മറ്റൊരു മകന്‍ ജയേഷ് റഡാഡിയ ജെറ്റ്പൂരില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എ ആണ്. ഗുജറാത്ത് ടൂറിസം മന്ത്രിയുമാണ് ഇയാള്‍.
Leave a Reply