Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:22 am

Menu

Published on June 6, 2015 at 10:58 am

കരിംജീരകത്തിന്‍റെ ഗുണങ്ങള്‍

black-cumin-seed-the-ancient-remedy-for-all-diseases

നൈജെല്ല സറ്റൈവ അഥവാ കരിം ജീരകം ഒട്ടനവധി ഗുണങ്ങളുള്ള ഒരു ഔഷധമാണ് എന്ന് ചരിത്ര കാലം മുതൽ തന്നെ തെളിയിക്കപ്പെട്ടതാണ്. ഇത് ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാനും ഉപയോഗിക്കുന്നു. തൈമോക്വിനോണ്‍ എന്ന സജീവമായ ബയോആക്ടീവ് അടങ്ങിയ കരിംജീരകം അപസ്മാരം, അലര്‍ജികള്‍ എന്നിവയുടെ ചികിത്സക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. കരിംജീരകം ഈജിപ്തില്‍ നിന്നാണ് വന്നത്. ചെറിയ തൊണ്ടുകള്‍ക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേല്‍ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടര്‍ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആര്‍എസ്എ, ക്യാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിന്‍റെ ചില ആരോഗ്യപരമായ ഗുണങ്ങളെ പരിചയപ്പെടാം.

പ്രമേഹം
ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.

ഹെലികോബാക്ടര്‍ പൈലോറി അണുബാധ
ട്രിപ്പിള്‍ ഇറാഡിക്കേഷന്‍ തെറാപ്പിക്ക് സമാനമായി ഹെലികോബാക്ടര്‍ പൈലോറി അണുബാധയെ ചെറുക്കാന്‍ കരിംജീരകത്തിന് കഴിവുണ്ട്.

അപസ്മാരം
അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിന്‍റെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍

രക്തസമ്മര്‍ദ്ധം
കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തൊണ്ടവേദന
ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.

ശസ്ത്രക്രിയയുടെ പാട് മാറ്റാം
ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതും ഒട്ടിച്ചേരലും തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സോറിയാസിസ്
സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.

പാര്‍ക്കിന്‍സണ്‍സ്
കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിക്കുമെന്ന് ന്യൂറോസയന്‍സ് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പാമ്പുകടി, മൂലക്കുരു, പാടുകള്‍
പാമ്പ് കടി, മൂലക്കുരു, പാടുകള്‍ എന്നിവയുടെ ചികിത്സയില്‍ കരിംജീരകത്തിന്‍റെ എണ്ണ ഫലപ്രദമാണ്. കുടിക്കുന്ന വെള്ളത്തില്‍ 25 ഗ്രാം കരിജീരകം ചേര്‍ത്താല്‍ ശ്വാസതടസം കിതപ്പ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News