Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:55 pm

Menu

Published on July 24, 2014 at 3:16 pm

39 കാറുകൾക്ക് കീഴിലൂടെ 70 മീറ്റര്‍ ദൂരം സഞ്ചരിച്ച് ഈ ആറ് വയസുകാരൻ തകർത്തത് ലോകറെക്കോർഡ്..!!

boy-6-breaks-world-record-after-he-rollerskates-under-39-cars-parked-just-five-inches-off-the-ground

ബാംഗ്ലൂർ : നിരനിരയായി കിടന്ന  39 കാറുകളുടെ അടിയിലൂടെ സ്കേറ്റ് ചെയ്ത് ലോകറെക്കോർഡ് തകർത്തിരിക്കുകയാണ്   ഗഗൻ സതീഷ്‌ എന്ന ആറ് വയസ്സുകാരൻ . വെറും 29 സെക്കന്റ് കൊണ്ട് അഞ്ച്‌ ഇഞ്ച്‌ ഉയരത്തിന്‌ കീഴിലൂടെ 70 മീറ്റര്‍ സഞ്ചരിച്ചാണ് ഈ കൊച്ചു മിടുക്കൻ ഈ നേട്ടം കൈവരിച്ചത്.

gagan1-

gagan2

gagan3

മൂന്നാം വയസ്സ്‌ മുതല്‍ റോളര്‍ സ്‌ക്കേറ്ററില്‍ പരിശീലനം നടത്തുന്ന ഗഗന്റെ അടുത്ത ലക്ഷ്യം 100 കാറുകളാണ്‌. ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ്‌ പരിശീലനം നടത്തുന്നത്‌.മൂന്നാം പിറന്നാള്‍ ദിനത്തില്‍ ലഭിച്ച റോളര്‍ സ്‌ക്കേറ്റേഴ്‌സുമായി ബാംഗലുരുവിലെ ഒരു പരിശീലന സ്‌ഥാപനത്തില്‍ എത്തിയെങ്കിലും ഗഗനെ ചെറിയ കുട്ടിയാണെന്നു പറഞ്ഞ്‌ പരിശീലകന്‍ ഓടിച്ചുവിട്ടു.

gagan5

gagan4

പക്ഷെ അവൻ  തനിയെ പരിശീലനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കും രക്‌തച്ചൊരിച്ചിലുമായി പരിശീലനം വേദനാ ജനകവും ദൃഷ്‌ക്കരവുമായിട്ടും ഗഗന്‍ പിന്തിരിഞ്ഞില്ല.ഒരിക്കല്‍ ഭൂമിയോളം കുനിഞ്ഞ്‌ പരിശീലിക്കുമ്പോള്‍ മുഖം മുറിയുക പോലുമുണ്ടായി. രക്തം കുറെ നഷ്ടപെട്ടിട്ടുപോലും .പരിശീലനം കഴിയുന്നതുവരെ   അവൻ പിന്തിരിയിയാൻ തയ്യാറായില്ല.

gagan6

gagan7

ഗാഗന്റെ പിതാവായ  രാജണ്ണാ സതീഷ്‌ വീടിനടുത്ത്‌ ഒരു വാഷിംഗ്‌ മെഷീന്‍ റിപ്പയറിംഗ്‌ ഷോപ്പ്‌ നടത്തുകയാണ്‌.അവനെ പോലൊരു മകനെ കിട്ടിയതിൽ തികച്ചും   ഭാഗ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.ഗഗന്റെ പ്രകടനത്തിലൂടെ ഇന്ത്യയില്‍ പിറന്നത്‌ ഈ ഇനത്തിലെ റെക്കോഡാണ്‌. കോലാപ്പൂരുകാരന്‍ ശ്രീയാ ദേശ്‌പാണ്ഡേയുടെ 48.21 മീറ്ററിന്റെ റെക്കോഡാണ്‌ 70 മീറ്റര്‍ ഓടിച്ച്‌ ഗഗന്‍ തകര്‍ത്തത്‌.

Loading...

Leave a Reply

Your email address will not be published.

More News