Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:40 am

Menu

Published on August 6, 2014 at 2:35 pm

കുഴൽ കിണറിൽ വീണ മകനെ ജീവനോടെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ല;തെരച്ചില്‍ നടത്തി കൃഷിയിടം നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പിതാവ്

boy-falls-into-300-feet-deep-borewell

ബാംഗ്ലൂര്‍: കുഴല്‍ക്കിണറില്‍ വീണ  ആറുവയസ്സുകാരനെ രക്ഷപ്പെടുത്താന്‍ കഠിന ശ്രമം നടത്തുമ്പോഴും അത്  അത് അവസാനിപ്പിച്ച് തന്റെ ശിഷ്ടകുടുംബത്തെ രക്ഷിക്കണേ എന്ന അഭ്യര്‍ത്ഥനയുമായി കുട്ടിയുടെ പിതാവ് വന്നിരിക്കുന്നത്
കുഴല്‍ക്കിണറില്‍വീണ തിമ്മണ്ണ ഹട്ടിയെന്ന ആറു വയസ്സുകാരനെ രക്ഷിക്കാനായി സമീപത്ത് മൂന്ന് ദിവസമായി വന്‍കുഴികള്‍ എടുത്തുകൊണ്ടിരിക്കയാണ്.   ഇത് തുടര്‍ന്നാല്‍ കൃഷിയിടംതന്നെ ഇല്ലാതാകുമെന്നും കുടുംബത്തെ പോറ്റാന്‍ നിവൃത്തിയില്ലാതാകുമെന്നും തിമ്മണ്ണയുടെ പിതാവ് ഹനുമന്തഹട്ടി വേദനയോടെ പറയുന്നു. കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ല. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ കൃഷിയല്ലാതെ മറ്റ് വഴിയില്ല. കുഴിയെടുത്ത മണ്ണ് കൃഷി സ്ഥലത്ത് തള്ളിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനുശേഷം കുഴിനികത്താന്‍ അധികൃതര്‍ തയ്യാറാകില്ല. അതുകൊണ്ടാണ് വേദനയോടെ ഇത്തരത്തിലുള്ള നിര്‍ദേശം വെക്കുന്നത് – ഹനുമന്ത പറഞ്ഞു. കുഴല്‍ക്കിണര്‍ കുഴിക്കാന്‍തന്നെ 17 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ട്. മൂന്നുലക്ഷം ക്യുബിക് മീറ്റര്‍ മണ്ണാണ് കൃഷിയിടത്തില്‍ തള്ളിയത്. രണ്ട് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കുന്നത്. കുഴിനികത്തണമെങ്കില്‍ വീണ്ടും വായ്പയെടുക്കേണ്ടിവരുമെന്നും ഇതോടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വരുമെന്നും കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.കര്‍ണ്ണാടകയിലെ ബാഗല്‍കോട്‌ ജില്ലയിലാണ്‌ സംഭവം. അച്‌ഛനൊപ്പം കരിമ്പില്‍ തോട്ടത്തിലെത്തിയ ഹനുമന്തഹട്ടി എന്ന ആറുവയസുകാരന്‍ ദിവസങ്ങള്‍ക്കു മുന്‍പ്‌ കുഴിച്ച 300 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലേയ്‌ക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ആദ്യം 15 അടി താഴ്‌ചയില്‍ കുടുങ്ങിക്കടന്ന കുട്ടി ഇടയ്‌ക്കിടെ നിലവിളിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കുട്ടി 160 അടി താഴ്‌ചയിലേയ്‌ക്ക് പതിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി.കുഴല്‍ക്കിണറിന്‌ സമാന്തരമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ കുഴിയുണ്ടാക്കി കുട്ടിയുടെ അടുത്തെത്താനുള്ള ശ്രമമാണ്‌ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതിനായി നിരവധി മണ്ണുമാന്തിയന്ത്രങ്ങള്‍ കൃഷിയിടത്തില്‍ എത്തിച്ചിട്ടുണ്ട്‌. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്നവരും മറ്റ്‌ വാഹനങ്ങളും കൃഷിയിടത്തില്‍ കയറിയിറങ്ങുന്നതോടെ കുടുംബത്തിന്റെ ആകെയുള്ള നിലനില്‍പ്പാണ്‌ ഇല്ലാതാകുന്നത്‌.കിണറിനുള്ളിലേയ്‌ക്ക് കാമറ ഇറക്കി കുട്ടിയുടെ കിടപ്പ്‌ നിരീക്ഷാനും ഓക്‌സിജന്‍ ട്യൂബിലൂടെ ശുദ്ധവായു കിണറ്റിലേയ്‌ക്ക് കടത്തിവിടാനുമുള്ള ശ്രമം തുടരുന്നുണ്ട്‌.

borewell

borewell1

Loading...

Leave a Reply

Your email address will not be published.

More News