Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:46 pm

Menu

Published on January 1, 2018 at 2:56 pm

സ്വപ്‌നം പോലെ വിവാഹം സഫലമായി; ഒടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണവും

bride-battling-breast-cancer-18-hours-dying

മരണം ഏതുനിമിഷവും വിരുന്നുവരുമെന്നറിഞ്ഞിട്ടും വിവാഹം കഴിക്കുക, ഒടുവില്‍ വിവാഹം കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണമെത്തുക. സിനിമാ കഥയൊന്നുമല്ല, കണക്ടിക്കട്ട് സ്വദേശിയായ ഹീതര്‍ മോഷറുടെ ജീവിതമാണിത്.

സ്തനാര്‍ബുദം ശരീരത്തെ കീഴ്‌പ്പെടുത്തിയെങ്കിലും തോറ്റുകൊടുക്കാന്‍ ഈ 31കാരി തയ്യാറായിരുന്നില്ല. മൂന്നു വര്‍ഷമായി എന്തിനും ഏതിനും തന്റെ കൂടെയുള്ള ഡേവിഡ് കൂടി ഉള്ളപ്പോള്‍ എന്തിന് തോറ്റുകൊടുക്കണമെന്നാണ് ഹീതര്‍ ചിന്തിച്ചത്.

ഡിസംബര്‍ 22ന് ഹാല്‍ഫോര്‍ഡ് സെന്റ് ഫ്രാന്‍സിസ് ആശുപത്രി കിടക്കയില്‍ വെച്ചാണ്
ഡേവിഡിനെ ഹീതര്‍ വിവാഹം ചെയ്തത്. രണ്ടുവട്ട കീമോതെറാപ്പിയും രണ്ടു ശസ്ത്രക്രിയകളും കഴിഞ്ഞപ്പോള്‍ ഡിസംബര്‍ 30ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിവാഹം 22ന് തന്നെ തീരുമാനിക്കുകയായിരുന്നു.

വിവാഹവസ്ത്രത്തോടൊപ്പം വിഗും ആഭരണങ്ങളും ശ്വസനസഹായിയും അണിഞ്ഞാണ് മോഷര്‍ വിവാഹത്തിനൊരുങ്ങിയത്. എന്റെ പോരാട്ടം തുടരുമെന്നായിരുന്നു ഹീതറുടെ വിവാഹപ്രതിജ്ഞ.

ഇതിനു ശേഷം ഹീതര്‍ അബോധാവസ്ഥയിലായി. 18 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. അര്‍ബുദം തലച്ചോറിനെയും ബാധിച്ചതായിരുന്നു ഹീതറുടെ നില ഇത്രയും വഷളാക്കിയത്.

2015 മേയില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ വച്ചാണ് ഹീതറും ഡേവിഡും പരിചയപ്പെടുന്നത്. അതിനുശേഷം പിരിയാന്‍ പറ്റാത്ത രീതിയില്‍ തങ്ങള്‍ അടുത്തുവെന്ന് ഡേവിഡ് പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഹീതറിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതറിഞ്ഞ അന്നുതന്നെ ഡേവിഡ്, അവളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞു.

ഞാന്‍ അന്നുതന്നെ അവളെ പ്രൊപ്പോസ് ചെയ്യുമെന്ന് ഒരിക്കലും അവള്‍ കരുതിയിരുന്നില്ല. അവളെ ഒറ്റയ്ക്ക് പോരാടാന്‍ വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഡേവിഡ് പറയുന്നു.

ഹീതറിനെയും കൂട്ടി ഒരു കുതിരവണ്ടിയില്‍ റൈഡിനു പോയി തെരുവുവിളക്കിന്റെ വെളിച്ചത്തിലാണ് ഡേവിഡ് അവളോട് വിവാഹവാഗ്ദാനം നടത്തിയ്.

എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ഹീതറിന് സ്താനര്‍ബുദം അതിന്റെ മാരകാവസ്ഥയിലാണെന്ന പരിശോധനാഫലവും വന്നു. 2017 സെപ്തംബറില്‍ അര്‍ബുദം തലച്ചോറിലേക്കു വ്യാപിച്ചുവെന്നു കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published.

More News