Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 5:03 pm

Menu

Published on June 30, 2017 at 5:44 pm

കല്ല്യാണ പന്തലില്‍ അടിച്ച് പാമ്പായി വരന്റെ ഡാന്‍സ്; വധു കല്ല്യാണത്തില്‍ നിന്ന് പിന്മാറി

bride-calls-off-wedding-after-grooms-nagin-dance

ഷാജഹാന്‍പൂര്‍: വിവാഹ പന്തലില്‍ മദ്യപിച്ചെത്തി പാമ്പിനെ പോലെ നൃത്തം ചെയ്യുന്നവനെ വരനായി സ്വീകരിക്കാന്‍ മനസില്ലെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.

വിവാഹ ചടങ്ങ് ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കല്ല്യാണത്തിന് സമ്മതമല്ലെന്ന് അറിയിച്ച് വധു വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോയത്. നഗിന്‍ എന്നു പേരുള്ള പാമ്പ് നൃത്തം ഇവിടങ്ങളിലെ വിശേഷ ദിവസങ്ങളില്‍ പതിവാണ്. എന്നാല്‍ വിവാഹത്തിനെത്തിയ വരന്‍ ശരിക്കും പാമ്പാകുകയായിരുന്നു.

മദ്യപിച്ച് പാമ്പിനെ പോലെ നൃത്തം ചെയ്താണ് വരന്‍ പന്തലിലെത്തിയതെന്നും വരനെ കണ്ടപ്പോള്‍ തന്നെ വധു അസ്വസ്ഥയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. വരന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു.

സ്ഥലത്ത് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും എത്തിയിരുന്നു. 23 വയസ്സുകാരിയായ പ്രിയങ്ക ത്രിപതിയും അനുഭവ് മിശ്രയുമായുള്ള വിവാഹമാണ് വരന്‍ പാമ്പായതിനെ തുടര്‍ന്ന് മുടങ്ങിയത്.

ഇരുവീട്ടുകാര്‍ക്കും തമ്മില്‍ പരസ്പരം അറിയാവുന്നവരാണ്. കല്യാണ നിശ്ചയത്തിന് ശേഷം വിവാഹം കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. വിവാഹത്തിന് വരനെത്തുമ്പോള്‍ നഗിന്‍ ഡാന്‍സിനുള്ള പാട്ട് വെച്ചിരുന്നു. ഇതുകേട്ട മദ്യലഹരിയിലായിരുന്ന വരന്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. വരന്റെ സുഹൃത്തുക്കള്‍ ഇയാളുടെ ദേഹത്തേക്ക് നോട്ടുകള്‍ ഇടുന്നുമുണ്ടായിരുന്നു.

ഇതുകണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അടുത്ത ദിവസം തന്നെ മറ്റൊരു യുവാവുമായി വധുവിന്റെ വിവാഹം വീട്ടുകാര്‍ നടത്തി.

Loading...

Leave a Reply

Your email address will not be published.

More News