Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:13 pm

Menu

Published on November 5, 2014 at 12:20 pm

താലി കെട്ടാനൊരുങ്ങിയപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച വധുവിനെ ബന്ധുക്കൾ ബലം പ്രയോഗിച്ച് താലി കെട്ടിച്ച വീഡിയോ വൈറലാകുന്നു

bride-refused-to-marry-the-groom-at-the-very-last-minute

ബാംഗ്ലൂർ :എട്ടു വർഷത്തെ പ്രണയത്തിന് ശേഷം താലി  കെട്ടാനൊരുങ്ങിയപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച വധുവിനെ ബന്ധുക്കൾ ബലം പ്രയോഗിച്ച് താലി കെട്ടിച്ച വീഡിയോ വൈറലാകുന്നു . കർണ്ണാടകയിലെ തുംകൂറിലാണ് സംഭവം നടന്നത്. എട്ട് വർഷം പ്രണയിച്ച് ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താൻ തീരുമാനിച്ചു. പിന്നീട് വിവാഹമണ്ഡപത്തിൽ വെച്ച് വരൻ താലി കെട്ടാനൊരുങ്ങിയപ്പോൾ വധു പൊട്ടിക്കരയുകയും താലി കെട്ടുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ രണ്ടു പേരുടെയും ഭാഗത്ത് നിന്നുള്ള ബന്ധുക്കൾ ബലം പ്രയോഗിച്ച് ഒടുവിൽ വധുവിൻറെ കഴുത്തിൽ താലി കെട്ടിച്ചു.

തുംകൂറിലെ സിംഗപ്പൂരിൽ നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈവറായ സോമ ശേഖരനാണ് സിംഗപ്പൂർ സ്വദേശിയായ ശിൽപയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹം തീരുമാനിക്കുന്നത് വരെ പ്രശ്നമൊന്നുമില്ലാതിരുന്ന ശില്പയ്ക്ക് വിവാഹമടുത്തതോടെയാണ് മനസ്സ് മാറിയതെന്ന് വീട്ടുകാർ പറയുന്നു.വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശിൽപ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല.ഒടുവിൽ ബന്ധുക്കളെല്ലാവരും ചേർന്ന് ബലം പ്രയോഗിച്ച് താലി കെട്ടിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News