Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലിങ്ടണ്‍: 15ാം നിലയില്‍നിന്ന് വീണ ബ്രിട്ടീഷുകാരനായ ടോം സ്റ്റില്‍വെല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ന്യൂസിലന്‍ഡിലെ ഓക്ലാന്‍ഡിലുള്ള 15ാം അപാര്‍ട്ട്മെന്‍റിന്‍െറ മുകളില്‍ നിന്നാണ് 20കാരനായ ടോം സ്റ്റില്‍വെല്‍ താഴേക്ക് വീണത്. തൊട്ടടുത്ത അപാര്‍ട്ടുമെന്‍റിലേക്കു കടക്കുന്നതിനിടെയാണ് സ്റ്റില്‍വെല്‍ വീണതെന്ന് പോലീസ് പറഞ്ഞു. തന്‍െറ അപാര്‍ട്ട്മെന്‍റ് പൂട്ടിയതിനാല്‍ ബാല്‍ക്കണിവഴി അടുത്ത ഫ്ളാറ്റിലേക്ക് കടക്കുന്നതിനിടെ അബദ്ധത്തില്‍ വീണതാവാമെന്നാണ് കരുതുന്നത്.അദ്ഭുതകരമായ ഈ വീഴ്ച എല്ലാവരെയും നടുക്കിക്കളഞ്ഞു.ഇത്തരമൊരു സംഭവം വിശ്വസിക്കാന്‍ പോലും ചിലര്‍ തയാറായില്ല.
Leave a Reply