Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:40 am

Menu

Published on October 5, 2016 at 4:15 pm

യുദ്ധഭീതികൾക്കിടെ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ കനിവിന്റെ മുഖം….വെള്ളം തേടി അതിര്‍ത്തി കടന്ന പാക് ബാലനെ സൈന്യം തിരിച്ചയച്ചു

bsf-hands-over-12-year-old-pakistani-boy-to-pak-rangers-on-humanitarian-grounds

ജലന്തര്‍:പോര്‍വിളികളും വെടിയൊച്ചകളും നിലയ്ക്കാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം.അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ പാക് ബാലന് മതിയാവോളം വെള്ളം നല്‍കി സൈന്യം തിരികെ നാട്ടിലേക്കയച്ചു.  12 കാരനായ മുഹമ്മദ് തന്‍വീര്‍ എന്ന ബാലനാണ് കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം കുഴല്‍ക്കിണറില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പഞ്ചാബിലെ ഫിറോസാപൂറിലേക്ക് അന്താരാഷ്ട്ര അതിര്‍ത്തി കടന്നുവന്നതെന്ന് ഇന്ത്യന്‍ സുരക്ഷാസേനയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അവന്‍ അശ്രദ്ധമായി അന്താരഷ്ട്ര അതിര്‍ത്തികടക്കുകയും ഇന്ത്യക്കകത്തേക്ക് കടക്കുകയുമായിരുന്നുവെന്നും സേന വക്താവ് പറഞ്ഞു.

പാകിസ്താനിലെ കസൂര്‍ ജില്ലയിലെ ധാരി ഗ്രാമത്തിലാണ് തന്‍വീറിന്റെ വീട്. ഇന്ത്യന്‍ സുരക്ഷാസേന പാക് സേനയുമായി ബന്ധപ്പെടുകയും പിന്നീട് ബാലനെ അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനികത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതിനു ശേഷം അതിര്‍ത്തിയില്‍ സുരക്ഷാസേന കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അബദ്ധവശാല്‍ പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ പാക് സൈന്യം ഇതുവരെ മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ അതിര്‍ത്തിലംഘനം നടത്തിയ ബാലനെ സുരക്ഷാസൈന്യം തിരിച്ചയച്ചതെന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തി കടന്നുപോയ ചന്തുബാബുലാല്‍ ചൗഹാനെന്ന സൈനികനെ വിട്ടുകിട്ടുന്നതിനായുള്ള നടപടികളെ കേന്ദ്രമന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News