Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 10:47 pm

Menu

Published on June 2, 2015 at 3:22 pm

ജൂണ്‍ 15 മുതല്‍ ബി.എസ്.എന്‍.എല്ലില്‍ സൗജന്യ റോമിങ് സേവനം

bsnl-free-roaming-service

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ ഫോണുകളില്‍ ജൂണ്‍ 15 മുതല്‍ ദേശീയ തലത്തില്‍ സൗജന്യ റോമിങ് സേവനം നല്‍കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലകള്‍ അടിസ്ഥാനമാക്കി അടുത്ത രണ്ടു വര്‍ഷത്തിനകം ബി.എസ്.എന്‍.എല്‍ വൈഫൈ സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം തന്നെ രാജ്യത്താകമാനം 2,500 വൈഫൈ സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബി.എസ്.എന്‍.എല്‍ വരുമാനത്തില്‍ 2.1% വര്‍ധനയുണ്ടായതായും മന്ത്രി അറിയിച്ചു. മോദി സര്‍ക്കാറിന്‍െറ ആദ്യ വര്‍ഷത്തില്‍ ടെലികോം മന്ത്രാലയത്തിന്‍െറ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പൂര്‍ണ്ണ മൊബൈല്‍ പോര്‍ട്ടബിലിറ്റി ജൂലൈ മുതല്‍ നല്‍കും. ബി.എസ്.എന്‍.എല്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ക്ക് ടെലികോം താരിഫുകളില്‍ 40% റോമിംഗ് താരിഫ് കുറക്കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ തീരുമാനിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News