Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:04 pm

Menu

Published on March 27, 2015 at 3:25 pm

വെറും 68 രൂപയ്ക്ക് ഒരു ജിബി 3ജി ഓഫറുമായി ബി.എസ്.എന്‍.എല്‍

bsnl-introduce-1gb-3g-data-at-just-rs-68

മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് ദാതാക്കള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇടയ്ക്കിടെ വര്‍ദ്ധിപ്പിക്കുന്ന ഇക്കാലത്ത് ആരെയും അതിശയിപ്പിക്കുന്ന ഓഫറുമായി സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ രംഗത്തെത്തുന്നു. വെറും 68 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ഓഫറാണ് ബി.എസ്.എന്‍.എല്‍ നൽകുന്നത്. ഏപ്രിൽ 1 മുതൽ ഈ ഓഫർ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് മാസത്തേക്കുള്ള ഈ ഓഫർ 68 രൂപയുടെ റീച്ചാര്‍ജില്‍ 10 ദിവസത്തെ കാലാവധിയിലാകും ഒരു ജിബി ലഭിക്കുക. നിലവില്‍ ഒരു ജിബി 3ജി ഡേറ്റ ഓഫറിന് ഇതര കമ്പനികൾ ശരാശരി 250 രൂപയാണ് ഈടാക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിക്കായി 3 തവണ 68 ന്റെ ഓഫര്‍ ചെയ്താലും 206 രൂപയ്ക്ക് 3 ജിബി ഡേറ്റ ലഭിക്കും. 175 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡേറ്റാഓഫറും 200 രൂപയ്ക്ക് ടോപ്പപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫുള്‍ ടോക് ടൈമിനോടൊപ്പം 50 എം.ബി സൗജന്യ 3ജി ഡേറ്റയും ബി.എസ്.എന്‍.എല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. രാജ്യവ്യാപകമായാണ് ബി.എസ്.എന്‍.എല്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News