Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:39 am

Menu

Published on March 17, 2015 at 11:18 am

കോന്‍ ബനേഗാ ക്രോര്‍പതി റിയാലിറ്റി ഷോയുടെ മറവില്‍ വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്

call-from-kaun-banega-crorepati-check-before-replying

ഹൈദരാബാദ്: കോന്‍ ബനേഗാ ക്രോര്‍പതി എന്ന റിയാലിറ്റി ഷോയുടെ മറവില്‍ വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. നോര്‍ത്ത് ഇന്ത്യയിലുള്ളവരാണ് തട്ടിപ്പുകാരെന്നാണ് പോലീസിൻറെ നിഗമനം. കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഒമ്പതാം സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറഞ്ഞ് ഒരു അജ്ഞാതൻ ചേതന്‍ എന്ന വിദ്യാര്‍ഥിയെ ഫോണ്‍ വിളിച്ചു. തുടർന്ന് ചേതന്റെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ കമ്പനി ഷോയുടെ പങ്കാളിയാണെന്നും നിങ്ങളുടെ നമ്പര്‍ ഷോയില്‍ പങ്കെടുക്കാന്‍ സെലക്ട് ചെയ്തതായും അറിയിച്ചു. പിന്നീട് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസായി 15000 രൂപ നൽകാനും അജ്ഞാതൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചേതൻ അവര്‍ ആവശ്യപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായിയെന്ന് ചേതൻ അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. അപ്പോഴാണ്‌ ഇത്തരം തട്ടിപ്പില്‍ 30ഓളം പേര്‍ അകപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞത്.കോടിക്കണക്കിന് രൂപ സമ്മാനം ലഭിക്കുന്ന പരിപാടിക്കുവേണ്ടി വെറും 15,000 രൂപ അടച്ചാൽ നഷ്ടമാകില്ലെന്ന് കരുതിയാണ് ചേതൻ പണം നിക്ഷേപിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News