Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പതിമൂന്ന് വര്‍ഷം മുന്‍പ് കളഞ്ഞുപോയ വിവാഹമോതിരം കണ്ടെത്തിയത് ക്യാരറ്റിനുള്ളില്‍ നിന്ന്. അവശ്വസനീയമായി തോന്നാമെങ്കിലും സംഗതി സത്യമാണ്.
കനേഡിയന്‍ സ്വദേശിയായ മേരിഗ്രാംസ് എന്ന 84കാരിയുടെ വിവാഹ മോതിരമാണിത്. വിവാഹ വേളയില്‍ ഭര്‍ത്താവ് വിരലിലണിയിച്ച മോതിരം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ക്ക് നഷ്ടമായത്. അന്ന് മോതിരം കുറേ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഭര്‍ത്താവ് വഴക്കു പറയുമോ എന്ന ഭയത്താല്‍ മകനോട് മാത്രമായിരുന്നു അന്നവര്‍ കാര്യം പറഞ്ഞത്.
അഞ്ച് വര്‍ഷം മുന്‍പ് മേരിയുടെ ഭര്‍ത്താവ് നോര്‍മാന്‍ മരിക്കുകയും ചെയ്തു. മോതിരം നഷ്ടപ്പെട്ട് വര്‍ഷങ്ങളും കഴിഞ്ഞു. ഒരു ദിവസം നോര്‍മാന്‍ -മേരിഗ്രാംസ് ദമ്പതികളുടെ മകന്റെ ഭാര്യ കോളിന്‍ഡാലിക് പച്ചക്കറിത്തോട്ടത്തിലെത്തിയതായിരുന്നു. ക്യാരറ്റ് പറിച്ചെടുക്കുന്നതിനിടയില്‍ ആകൃതിയില്ലാത്ത ക്യാരറ്റ് കണ്ണില്‍പ്പെടുകയും വലിച്ചെറിയാന്‍ തുടങ്ങിയപ്പോള്‍ എന്തോ തിളങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
തുടര്‍ന്ന് ക്യാരറ്റ് കഴുകി വൃത്തിയാക്കി നോക്കിയപ്പോഴാണ് മോതിരം കണ്ടെത്തിയത്. ക്യാരറ്റിന് നടുഭാഗത്തായാണ് മോതിരമുണ്ടായത്. കോളിന്‍ അത് ഉടന്‍ ഭര്‍ത്താവിനെ കാണിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ടുപോയ അമ്മയുടെ മോതിരമാണതെന്ന് മകന്‍ തിരിച്ചറിയുകയും ചെയ്തു.
ഉടനെ മകന്‍ അത് അമ്മയെ കാണിച്ചു. മേരിക്ക് ആദ്യം വിശ്വസിക്കാനായില്ലെങ്കിലും മോതിരം തിരിച്ചുകിട്ടിയതോടെ മേരിപോലും ഞെട്ടിപ്പോയി.
Leave a Reply