Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:20 pm

Menu

Published on December 4, 2014 at 3:10 pm

എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണം തട്ടിയെടുത്ത സംഭവം ; സി. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

cctv-footage-of-daylight-robbery-in-atm-at-delhi

ദില്ലി: സ്വകാര്യ ബാങ്കിൻറെ വാന്‍ ആക്രമിച്ച് എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിയ പണം തട്ടിയെടുത്ത സംഭവത്തിൻറെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പട്ടാപ്പകല്‍ ദില്ലിയിൽ നടന്ന കൊള്ളയുടെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വടക്കന്‍ ദില്ലിയിലെ തിരക്കുള്ള കമല്‍ നഗര്‍ മാര്‍ക്കറ്റിന് അടുത്താണ് സംഭവം നടന്നത്. ബംഗ്ലാവ് റോഡിലുള്ള സ്വകാര്യ ബേങ്കിന്റെ എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ നിര്‍ത്തിയപ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേര്‍ ആക്രമണം നടത്തിയത്. പണവുമായി വന്ന വാനിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരന് നേരെ രണ്ട് തവണ മോഷ്ടാക്കള്‍ വെടിയുതിര്‍ത്തു.വെടിവെപ്പിന് ശേഷം വാനിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News