Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:00 am

Menu

Published on October 1, 2014 at 11:36 am

സൗജന്യമായി സർക്കാർ ചിലവിൽ ഇനി ഫോണ്‍ വിളിക്കാം

central-government-project-on-free-mobile-phone-connection

ന്യൂഡൽഹി: രാജ്യത്തെ 25 കോടി കുടുംബങ്ങൾക്ക് സൗജന്യ മൊബൈൽ കണക്ഷൻ നൽകാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നു. യു.പി.എ സർക്കാർ നേരത്തേ കൊണ്ട് വന്ന സൗജന്യ മൊബൈൽ ഫോണ്‍ എന്ന ആശയമാണ് മോദി സർക്കാർ തട്ടിയെടുത്തത്. വീട്ടിലെ മുതിർന്ന സ്ത്രീയുടെ പേരിലായിരിക്കും കണക്ഷനുകൾ ഉണ്ടാവുക. 1200 രൂപയുടെ ഹാൻഡ്സെറ്റ്, 300 രൂപയുടെ മൊബൈൽ സേവനങ്ങൾ, രണ്ടു വർഷത്തേക്ക് പ്രതിമാസം 30 രൂപയ്ക്ക് സർക്കാർ വക റീചാർജ്, ഓരോ മാസവും 30 മിനിറ്റ് കോളുകളും,30 എസ്.എം.എസും, 30എം.ബി ഇൻറർനെറ്റ് ഡാറ്റയും സൗജന്യമായി ലഭിക്കും. ഈ പദ്ധതിക്ക് വേണ്ടി 5000 കോടി രൂപയാണ് സർക്കാർ മാറ്റി വെച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ മൊബൈൽ ഫോണ്‍ ഉപയോഗം ഇപ്പോൾ 41 ശതമാനമാണുള്ളത്.ഇത് മൂന്നു വർഷത്തിനുള്ളിൽ 70 ശതമാനവും,2020 ആകുമ്പോൾ 100 ശതമാനവുമാക്കാനാണ് സർക്കാരിൻറെ പദ്ധതി.

Loading...

Leave a Reply

Your email address will not be published.

More News