Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:01 pm

Menu

Published on October 19, 2015 at 4:19 pm

കാട്ടാനകളില്‍ ഗര്‍ഭ നിരോധനം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

central-govt-take-prevention-for-elephant-pregnancy

ന്യൂ ഡല്‍ഹി: നാട്ടിലിറങ്ങി അക്രമം നടത്തുന്നത് തടയാന്‍ കാട്ടാനകളില്‍ ഗര്‍ഭനിരോധനം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആശയം മുന്നോട്ട് വെച്ചത്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊല്ലുന്നത് തടയണമെന്ന ഹര്‍ജി പരിഗണക്കവെയാണ് കേന്ദ്രസര്‍ക്കാര്‍, ആനകളില്‍ ഗര്‍ഭനിരോധനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

കാട്ടിലെ ആനകളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് അവ നാട്ടിലിറങ്ങി കുഴപ്പമുണ്ടാക്കുന്നത്. അതുകൊണ്ട് പിടിയാനകളില്‍ ഗര്‍ഭനിരോധനം നടത്തണം. ഇതിനായി ആനകളെ പിടികൂടാതെ തന്നെ ആനകളില്‍ മരുന്ന് കുത്തിവെക്കാമെന്നും തോക്കോ വില്ലോ ഇതിനായി ഉപയോഗിക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആഫ്രിക്കയില്‍ ഈ രീതി പിന്തുടരുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഉപയോഗിക്കാനുദ്ദേശിക്കുന്ന മരുന്നിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും രണ്ട് വര്‍ഷത്തേക്ക് പ്രത്യുത്പാദനം തടയാന്‍ ഈ മരുന്നിനാകുമെന്നും സത്യവാങ് മൂലം പറയുന്നു. കാട്ടാനകള്‍ നാട്ടിലിറങ്ങുന്ന സംഭവങ്ങള്‍ കൂടുതലുള്ള പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടിയത്.

അതേസമയം കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള ബംഗാള്‍ സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News