Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 3:28 pm

Menu

Published on October 30, 2014 at 2:36 pm

വിദ്യാർഥിയുടെ കവിളിൽ നുള്ളിയ അദ്ധ്യാപികയ്ക്ക് 50,000 രൂപ പിഴ

chennai-teacher-fined-rs-50000-for-pinching-a-students-cheeks

ചെന്നൈ:ചെന്നൈയില്‍ വിദ്യാര്‍ഥിയുടെ കവിളില്‍ നുള്ളിയ സ്കൂൾ അദ്ധ്യാപികയ്ക്ക് കോടതി 50,000 രൂപ പിഴശിക്ഷ വിധിച്ചു.ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ മെഹറൂന്നിസയ്ക്കാണ് മദ്രാസ് ഹൈക്കൊടതി പിഴയിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ നുള്ളിയതിനെ തുടർന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ നിന്ന് ടി.സി ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ല. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കുട്ടിയെ നുള്ളിയ അധ്യാപികയ്‌ക്കെതിരെയും ഇവർ പരാതി നൽകി. ഇതിനിടെ അനാവശ്യമായ നിയമ നടപടികള്‍ കൊണ്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മെഹറൂന്നിസയും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസിസ്റ്റസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് മെഹറൂന്നിസയ്ക്ക് അമ്പതിനായിരം രൂപ പിഴയിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News