Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 2:20 pm

Menu

Published on August 12, 2014 at 5:06 pm

റെയിൽവെ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അമ്മ സാഹസികകര മായി രക്ഷപ്പെടുത്തി..!![വീഡിയോ]

child-in-a-pushchair-falls-on-to-the-tracks-in-front-of-train

റെയിൽവെ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ  അമ്മ സാഹസികകരമായി രക്ഷപ്പെടുത്തി.ലണ്ടനിലെ ഗൂജ് സ്ട്രീറ്റ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ  പ്ലാറ്റ്‌ഫോമിനടുത്ത് വെച്ച് പിതാവ്, ഒപ്പമുള്ള കുടുംബാംഗങ്ങളെ വിളിക്കുന്നതിനിടെ ട്രോളിയും കുഞ്ഞും പാളത്തിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റൊന്നുമാലോചിക്കാതെ റെയില്‍വേ ട്രാക്കിലേക്ക് ചാടിയിറങ്ങിയ അമ്മ കുഞ്ഞിനെ കസേരയോടെ വാരിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് വെച്ചു. അപ്പോഴാണ് പാളത്തില്‍ വീണു കിടക്കുന്ന ബാഗ് കണ്ടത്. വീണ്ടും അതെടുക്കാന്‍ പാളത്തിലേക്ക് ഇറങ്ങിയ യുവതി അതുമെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് കയറി.സ്വന്തം ജീവന്‍ പണയം വെച്ചാണ് യുവതി ഈ സാഹസത്തിന് മുതിര്‍ന്നത്. റെയില്‍വേ അധികൃതരാണ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടില്ല. അമ്മയെയും കുഞ്ഞിനെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ലണ്ടന്‍ റെയില്‍വേ പൊലീസ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News