Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 6:16 pm

Menu

Published on June 13, 2013 at 6:20 am

അരക്കോടിയോളം പേര്‍ രാജ്യത്ത് ബാലവേല ചെയ്യുന്നു

child-labour-increasing

ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവരുടെ എണ്ണം 49.84 ലക്ഷമാണെന്ന് ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു (കുട്ടികളുടെ അവകാശങ്ങളും നിങ്ങളും അഥവാ ക്രൈ).ബാലവേല പൂര്‍ണമായി നിരോധിക്കാനാവാത്തത് വന്‍വീഴ്ചയാണ്. 1992 ലെ യു.എന്‍.സി.ആര്‍.സി നിര്‍ദേശപ്രകാരം ക്രമേണ ബാലവേല നിരോധിക്കാമെന്നായിരുന്നു ലക്ഷ്യമെങ്കിലും സാമ്പത്തിക വികസനത്തിന്‍െറ പിന്നാക്കാവസ്ഥ ഇതിന് തടസ്സമായി. ഇന്ത്യ ആഗോളശക്തിയായി ഉയര്‍ത്തിക്കാണിക്കപ്പെടുമ്പോഴും ബാലവേല നിരോധിക്കാന്‍ കഴിയാത്തത് രാജ്യത്തിന് അപമാനകരമാണെന്നും സംഘടന കുറ്റപ്പെടുത്തി

യു.എന്‍.സി.ആര്‍.സിയെപ്പോലെതന്നെ 0-18 പ്രായത്തിലുള്ള എല്ലാവരേയും കുട്ടികളായാണ് ക്രൈയും കാണുന്നത്. ഇത് അംഗീകരിക്കുന്ന 2013ലെ കുട്ടികള്‍ക്കായുള്ള ദേശീയ നയത്തെ ക്രൈ ശ്ളാഘിക്കുകയും ചെയ്യുന്നു. എന്നാല്‍, ബാലവേല നിയന്ത്രണ നിയമത്തെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെയും ഇതുമായി ബന്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News