Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:55 pm

Menu

Published on February 18, 2016 at 3:05 pm

ആർത്തവ ദിനങ്ങളിൽ ഇനി സ്ത്രീകൾക്ക് അവധി

china-province-offers-women-menstrual-leave-days-off-during-their-period

ആര്‍ത്തവകാലം സ്‌ത്രീകള്‍ക്ക് എന്നുമൊരു വെല്ലുവിളിയാണ്. ആര്‍ത്തവകാലങ്ങളില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും അസ്വസ്‌ഥതയുമാണ് എല്ലാവരെയും വലയ്‌ക്കുന്നത്. ഈ  സമയങ്ങളിൽ ജോലിക്ക് പോകാനും ചുറ്റിക്കറങ്ങി നടക്കാനും  പൊതുവെ മടിയുള്ള കാര്യമാണ്.ഈ സാഹചര്യത്തിലാണ്‌ കിഴക്കന്‍ ചൈനയിലെ ആന്‍ഹുയ്‌ പ്രവശ്യയില്‍ മാസത്തില്‍ 2 ദിവസം സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചത്‌.എല്ലാ മാസത്തിലും രണ്ട് ദിവസമാകും ആര്‍ത്തവ അവധി. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ അവധിക്ക് അര്‍ഹതയുണ്ടാവുകയുള്ളു. മാര്‍ച്ചു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.വാഗാബോംബാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അവധി നല്‍കാത്ത കമ്പനികള്‍ക്കതിരെ സ്‌ത്രീ തൊഴിലാളികള്‍ക്ക്‌ പരാതി നല്‍കാം. നിലവിൽ ഷാന്‍ഹി, ഹുബേയ് മേഖലകളില്‍ കഠിനമായി ആര്‍ത്തവ വേദന അനുഭവിക്കുന്നവര്‍ക്ക് അവധി നല്‍കി വരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News