Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റിനോടുള്ള അമിത ആവേശം കാരണം യുവാവ് കൈപ്പത്തി വെട്ടിമാറ്റി. ചൈനയിലെ നാന്‍റ്റോങിലുള്ള 19 വയസുകാരനാണ് ഇന്റര്‍നെറ്റിലുള്ള അമിതാവേശം സ്വന്തം കൈപ്പറ്റി മുറിച്ചുമാറ്റിയത്. കറിക്കത്തി ഉപയോഗിച്ചാണ് വാംഗ് തന്റെ കൈപ്പത്തി മുറിച്ചുമാറ്റിയത്.ആശുപത്രി വരെ പോകുന്നെന്നും വൈകുന്നേരം തിരിച്ചെത്തുമെന്നും അമ്മയ്ക്ക് കത്തെഴുതിയാണ് വാംഗ് പുറത്തുപോയത്. പിന്നീട് പൊതുബെഞ്ചില്‍ പോയിരുന്ന് തന്റെ ഇടത് കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നഷ്‌ടപ്പെട്ട കരം തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഡോക്‌ടര്‍മാര്‍. അതേസമയം നഷ്‌ടപ്പെട്ട കരത്തിന്റെ ചലന ശേഷി എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടില്ല.
Leave a Reply