Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്സാസ്: 26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നെഞ്ചും വയറും ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തി. അമേരിക്കയിലെ ടെക്‌സാസിലെ കുട്ടികളുടെ ഹോസ്പിറ്റലിലാണ് അതിസങ്കീർണമായ ശാസ്ത്രക്രിയ നടന്നത്.ലുബ്ബോക്ക് സ്വദേശികളായ ജോൺ എറിക്കിന്റേയും എലൈസയുടേയും പത്ത് മാസം പ്രായമുള്ള പെൺകുട്ടികളായ നഥാലൈൻ ഹോപ്പിനും ,അഡെലെയ്ൻ ഫെയ്തിനുമായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്.കഴിഞ്ഞ ഏപ്രിലിലാണ് കുട്ടികള്‍ ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ കുട്ടികളുടെ ശരീരം ചേര്‍ന്നിരിക്കുകയായിരുന്നു. നെഞ്ചിന്റെ പുറമേ ശ്വാസ കോശം, കരള്‍, ഡയഫ്രം ,ഇന്‍ടസ്റ്റീന്‍,പെല്‍വിസ് എന്നിങ്ങനെ ആന്തരാവയവങ്ങളും ഒരുമിച്ചിരിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് സര്‍ജന്മാര്‍ എടുത്തിരുന്നത്.ഇത്രയും ആന്തരീക അവയവങ്ങള്‍ ഒരുമിച്ചായതിനാല്‍ സര്‍ജറി റിസ്ക് നിറഞ്ഞതായിരുന്നുവെന്നും എന്നാല്‍ ഈ വിജയം ചരിത്രമായി മാറിയതില്‍ സന്തോഷമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 12 സര്‍ജന്മാര്‍,ആറോളം അനസ്‌തോളജിസ്റ്റുമാര്‍,എട്ടോളം സര്‍ജിക്കല്‍ നഴ്‌സുമാര്‍ എന്നിങ്ങനെ വലിയൊരു സംഘം ചേര്‍ന്നാണ് ഈ ചരിത്ര വിജയകരമായ ഓപ്പറേഷന്‍ നിര്‍വ്വഹിച്ചത്. സാധാരണ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലുള്ള അറുപതു ശതമാനം ശിശുക്കളും ഗര്‍ഭപാത്രത്തില്‍ത്തന്നെ ജീവന്‍ വെടിയാറാണു പതിവ്.കുട്ടികള്‍ ഇപ്പോഴും പ്രത്യേക കെയര്‍ നല്‍കി ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്. ഒന്നു രണ്ടു മാസങ്ങളോടെ കുട്ടികള്‍ ആരോഗ്യം വീണ്ടെക്കുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
–
–
–
–
–
–
–
–
–
–
Leave a Reply