Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:59 am

Menu

Published on August 7, 2014 at 10:34 am

മെട്രോ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കാല്‍ കുടുങ്ങിയയാളെ യാത്രക്കാര്‍ ട്രെയിനുയര്‍ത്തി രക്ഷിച്ചു [വീഡിയോ ]

commuters-lift-train-to-free-man-whose-leg-was-trapped

പെർത്ത് : ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കാൽ കുടുങ്ങിയയാളെ ട്രെയിന്‍ ചെരിച്ചുകൊണ്ട് യാത്രക്കാര്‍ ട്രെയിനുയര്‍ത്തി  രക്ഷപ്പെടുത്തി. ആസ്ത്രേലിയയിലെ പെര്‍ത്തിലെ സ്റ്റേഷനിലാണ് സംഭവം നടന്നത്.നഗരത്തിലെ മെട്രോ സർവീസിലെ സ്ഥിരം യാത്രക്കാരനായ യുവാവാണ് കോച്ചിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയത്. ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുമ്പോൾ കുടുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ രംഗത്തെത്തിയ സുരക്ഷാ ഉദ്യേഗസ്ഥർ ട്രെയിൻ നിർത്താൻ നിർദ്ദേശം നൽകി. പിന്നെ കാല് വലിച്ചൂരാനുള്ള ശ്രമമായി. പലരും വന്ന് പലഅഭിപ്രായങ്ങളും പറഞ്ഞു. പലതരത്തിൽ നോക്കിയിട്ടും യാത്രക്കാരനെ രക്ഷപെടുത്താൻ കഴിഞ്ഞില്ല. നിരീക്ഷണ ക്യാമറയിൽ എല്ലാം വ്യക്തമായി പകർത്തപ്പെടുകയും ചെയ്തു. ഇതിനിടയിൽ പ്ലാറ്റ്‌ഫോമിൽ ജനക്കൂട്ടം വർദ്ധിച്ചു. യാത്രക്കാരനെ രക്ഷപെടുത്താനുള്ള വഴികളെല്ലാം അടഞ്ഞുവെന്ന് കരുതിയപ്പോഴാണ് അസാധ്യമെന്ന് കരുതിയ ട്രെയിൻ ഉയർത്തൽ എന്ന ആശയം സാധ്യമാക്കാൻ ശ്രമിച്ചത്.ആദ്യപരിശ്രമത്തിൽ വിജയം കണ്ടില്ലെങ്കിലും ഒത്തൊരുമയുടെ ഫലം പിന്നീട് കണ്ടു. എല്ലാവരുംചേർന്ന് ട്രെയിനിന്റെ കോച്ച് തള്ളി ഉയർത്തുക തന്നെ ചെയ്തു. പ്ലാറ്റ്‌ഫോമിൽ നിന്നും ഓരല്പം ട്രെയിൻ മാറിയപ്പോഴേക്കും യാത്രക്കാരൻ കാല് വലിച്ചെടുക്കുകയായിരുന്നു. യാത്രക്കാരന്  കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.

Loading...

Leave a Reply

Your email address will not be published.

More News