Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്‌ജിംഗ്: ചൈനയിലെ ബൈജിംഗില്‍ എസ്‌റ്റേറ്റ് മുതലാളി കാബിനുണ്ടാക്കിയത് നോട്ടുകെട്ടുകൾ കൊണ്ട്.45കാരനായ കമ്പനി മുതലാളി ചെങ് ഹിയാവോയാണ് എല്ലാവരെയും നോട്ടുകള്‍ കാട്ടി ഞെട്ടിച്ചത്. കേള്‍ക്കുമ്പോള്‍ അഹങ്കാരമെന്ന് തോന്നാം, എന്നാല്‍ അങ്ങനല്ല. ചെങ് നടത്തുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി നഷ്‌ടത്തിലാണെന്നും ഉടനെ പൂട്ടുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനിയിലെ തൊഴിലാളികള്‍ ചെങ് പണം കൊടുക്കാനുള്ളവരെ വിളിച്ചുവരുത്തി. പിന്നീട് ഇവര്‍ക്കൊപ്പം ചെങിന്റെ മുറിയിലെത്തി. എന്നാല്‍ അവിടെ കണ്ട കാഴ്‌ച അവരെ അദ്‌ഭുതപ്പെടുത്തി. കറന്‍സി നോട്ടുകള്‍ കൂട്ടിവെച്ച് ഒരു ക്യാബിനുണ്ടാക്കി മുതലാളി പ്രക്ഷോഭകാരികളെ നേരിട്ടു. കൊടുക്കാനുള്ളവര്‍ക്ക് അപ്പോള്‍ തന്നെ പണവും കൊടുത്തു.വിജയകരമായ രീതിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കമ്പനിയുടമയായിരുന്നു ഇദ്ദേഹം.അതിനിടയിലാണ് കമ്പനി നഷ്‌ടത്തിലാണെന്നും മുതലാളി പാപ്പരുമാണെന്നുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഇതിനിടയില്‍ തൊഴിലാളികളുടെ ഒരുമാസത്തെ ശമ്പളം മുടങ്ങി. പുതുതായി ആരംഭിക്കാനിരുന്ന ബിസിനസ് പാര്‍ക്കിനു വേണ്ടി ഏറ്റെടുത്ത സ്‌ഥലത്തിന്റെ ബാക്കി തുക സ്‌ഥലം ഉടമകള്‍ക്ക് നല്‍കാത്തതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. പണം കിട്ടാനുള്ള സ്ഥലം ഉടമകളും കമ്പനി തൊഴിലാളുകളും ഒന്നിച്ചു ചേര്‍ന്ന് മുതലാളിയെ കൈകാര്യം ചെയ്യാന്‍ പുറപ്പെടുകയായിരുന്നു. അവര്‍ ചെന്നപ്പോള്‍ ഓഫീസിലെ വാതിലുകള്‍ എല്ലാം തുറന്നിട്ടിരുന്നു. നോട്ടു കെട്ടുകള്‍ കൊണ്ട് ഒരു കാബിന്‍ ഉണ്ടാക്കി അതിനകത്ത് ഇരിക്കുകയായിരുന്നു ചെങ് മുതലാളി.ആകെ അമ്പരന്ന പ്രതിഷേധക്കാരെ അടുത്ത് വിളിച്ച് കൊടുക്കാനുള്ള ബാക്കി തുകയും തൊഴിലാളികള്‍ക്ക് രണ്ടു മാസത്തെ ശമ്പളവും അപ്പോള്‍തന്നെ അദ്ദേഹം കൊടുത്തു. ഇതേതുടര്‍ന്ന് പ്രതിഷേധക്കാര്‍ ചെങിനോട് ക്ഷമ പറഞ്ഞാണ് മടങ്ങിയത്.
Leave a Reply