Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:45 am

Menu

Published on September 13, 2014 at 2:46 pm

വിദ്യാര്‍ത്ഥികളെ അടക്കി നിർത്താൻ അധ്യാപകര്‍ വക മദ്യവും അശ്ലീല വീഡിയോ ക്ലിപ്പുകളും

compliant-against-teachers-in-jharkhand

റാഞ്ചി: വിദ്യാര്‍ത്ഥികളെ അടക്കി നിര്‍ത്താനായി    അധ്യാപകര്‍ മദ്യവും അശ്ലീല വീഡിയോകളും നൽകുന്നു .ഝാര്‍ഖണ്ഡിലെ ഗഢ്‌വാ ജില്ലയിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌ക്കൂളിലെ അധ്യാപകരാണ് കുട്ടികളെ കയ്യിലെടുക്കാനായി മദ്യവും അശ്ലീല വീഡിയോ ക്ലിപ്പുകളും നല്‍കുന്നത്.വാര്‍ത്താ ചാനലായ ഇ.ടിവിയാണ് നടുക്കമുളവാക്കുന്ന വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സംഘട്ടനം ഒഴിവാക്കാന്‍ വേണ്ടിയാണ് നേര്‍വഴിക്ക് നയിക്കേണ്ട അധ്യാപകര്‍ കുട്ടികളെ വഴിതെറ്റിക്കുന്നതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം 2074 ബലാത്സംഗ കേസുകള്‍ക്ക് പിന്നില്‍ കുട്ടിക്കുറ്റവാളികളാണെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.സംഭവം പുറത്തായാല്‍ വിവാദമാകുമെന്ന് ഭയന്ന് സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ്  പ്രിന്‍സിപ്പല്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News