Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:00 am

Menu

Published on February 4, 2016 at 12:26 pm

മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ

control-hair-loss-with-diet-tips

അനാരോഗ്യകരമായ ഭക്ഷണശീലം മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന വസ്തുത പലർക്കുമറിയില്ല . മുടിവളർച്ചക്ക് അനിവാര്യമായ പോഷകങ്ങൾ അപര്യാപ്തമാകുമ്പോൾ സ്വാഭാവികമായും മുടികൊഴിച്ചിലുണ്ടാകും. ഈ അവസ്ഥ പരിഹരിക്കാൻ, പോഷകസമൃദ്ധമായ ഒരു ആഹാരശീലം പിന്തുടരണം.മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം.

വിറ്റാമിന്‍ ബി കോംപ്ലക്സ്
തലയോട്ടിയിലേക്കും, മുടിയിഴകളിലേക്കും ഓക്സിജന്‍ എത്തുന്നതിന് ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഓക്സിജൻ കുടുതലായെത്തുന്നത് കൂടുതൽ ആരോഗ്യം നൽകും. വിറ്റാമിൻ ബി കോംപ്ലക്സിന്‍റെ കുറവ് മുടി ദുർബലവും വരണ്ടതുമാവാൻ കാരണമാവുന്നു. കോഴിയിറച്ചി, കോര, ചൂര തുടങ്ങിയ മത്സ്യങ്ങളും വിറ്റാമിൻ ടാബ്ലെറ്റുകൾ കഴിക്കുന്നതും വഴി വിറ്റാമിന്‍ ബി കോപ്ലക്സിന്‍റെ അപര്യാപ്തത പരിഹരിക്കാം.

കോപ്പർ
അവയവങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജനും, രക്തവും ലഭ്യമാക്കുന്നത് ഹീമോഗ്ലോബിന്‍ വഴിയാണ്. കോപ്പർ ഹീമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. കോപ്പറിന്‍റെ കുറവ് മുടി ദുർബലമാകാനും, കൊഴിയാനും, പൊട്ടിപ്പോകാനും ഇടയാക്കും. എള്ള്, കശുവണ്ടി, സോയ,മാംസം, മത്സ്യങ്ങൾ എന്നിവ കോപ്പർ ധാരാളമായി അടങ്ങിയവയാണ്.

സിങ്ക്
നമ്മുടെ തലയോട്ടിയിൽ എണ്ണ ഗ്രന്ഥികളുണ്ട്. ഇവയാണ് തലമുടിക്കാവശ്യമായ എണ്ണമയം നൽകുന്നത്. ഇവയുടെ തകരാറ് മുടി വരണ്ടതാകാൻ കാരണമാകും. ഇത് താരനും, മുടി കൊഴിച്ചിലിനും കാരണമാകും. അണ്ടിപ്പരിപ്പ്, ധാന്യങ്ങൾ, പയർ, മാംസം, മത്സ്യങ്ങൾ തുടങ്ങിയവ കഴിക്കുന്നത് ആവശ്യമായ അളവില്‍ സിങ്ക് ലഭ്യമാക്കാൻ സഹായിക്കും.

ഇരുമ്പ്
മനുഷ്യ ശരീരത്തിൽ ആവശ്യമായ ഒന്നാണ് ഇരുമ്പ്. എന്നാൽ സ്ത്രീകളിൽ ആർത്തവസമയത്തെ രക്തനഷ്ടം ഇരുമ്പ് കൂടുതൽ അളവിൽ ആവശ്യമായി വരുന്നതിന് കാരണമാകും.കാരണം ഇരുമ്പ് ഹീമോഗ്ലാബിന്‍റെ ഉത്പാദനത്തിന് സഹായിക്കും. ഇരുമ്പിന്‍റെ അപര്യാപ്തത മുടിയുടെ വേരുമുതലുള്ള ഭാഗത്തെ ദോഷകരമായി ബാധിക്കുകയും പെട്ടന്ന് പൊട്ടിപ്പോകാനിടയാകുകയും ചെയ്യും. ഒരു ദിവസം നൂറിലേറെ മുടിയിഴകള്‍ പൊഴിയുന്നത് മുടികൊഴിച്ചിലിന്‍റെ വ്യക്തമായ സൂചനയാണ്. ചീര, പരിപ്പ്, സോയബീന്‍, കോഴിയിറച്ചി, മാംസം, മുട്ട, മീന്‍ എന്നിവയൊക്കെ ഇരുമ്പ് സമൃദ്ധമായി അടങ്ങിയതാണ്. മാംസത്തില്‍ നിന്നുള്ള ഇരുമ്പിന്‍റെ അംശം ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും.

പ്രോട്ടീന്‍
മുടി, തലയോട്ടി തുടങ്ങി ശരീരത്തിലെ കോശങ്ങളെയെല്ലാം ശക്തിപ്പെടുത്തുന്നതാണ് പ്രോട്ടീനുകള്‍. നഷ്ടപ്പെട്ട മുടിയിഴകള്‍ക്ക് പകരം പുതിയവ വളരാന്‍ പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രോട്ടീന്‍റെ കുറവ് മുടിയുടെ കട്ടി കുറയാനും, വരള്‍ച്ചക്കും, മുടി പൊട്ടിപ്പോകാനും, പൊഴിച്ചിലിനും കാരണമാകും. വാഴപ്പഴം, ധാന്യങ്ങള്‍, പാല്‍, വെണ്ണ, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവ കഴിക്കുന്നത് വഴി പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കാനാവും.

വിറ്റാമിന്‍ സി
തലമുടിയുടെ കോശങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സിയുടെ അപര്യാപ്തത മുടിയുടെ അഗ്രം പിളരാനും, മുടി കൊഴിയാനും, പൊട്ടിപ്പോകാനും ഇടയാക്കും. ഓറഞ്ച്, നാരങ്ങ, ബെറി, മധുര നാരങ്ങ, തണ്ണിമത്തന്‍, തക്കാളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ കൂടുതല്‍ വിറ്റാമിന്‍ സി കഴിക്കേണ്ടതുണ്ട്. പുകവലി കുറയ്ക്കുകയും പഴവര്‍ഗ്ഗങ്ങള്‍ കൂടുതലായി കഴിക്കുകയും ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News