Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:39 pm

Menu

Published on October 28, 2015 at 11:44 am

സ്ത്രീകളെ സ്പർശിക്കുന്നതിനു മുന്‍പ് ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്…!

court-verdict-about-ladies-attack

സ്ത്രീകള്‍ക്കെതിരേ അക്രമങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്നും കുറ്റം തെളിഞ്ഞാല്‍ ജയില്‍ വാസം അനുഭവിക്കേണ്ടിവരുമെന്നും ഡല്‍ഹി കോടതിയാണ് വ്യക്തമാക്കിയത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കരസേന ആശുപത്രി ജീവനക്കാരന്റെ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി ജീവനക്കാരനായ അശോക് കുമാര്‍ വിദ്യാര്‍ത്ഥിനിയെ കയറി പിടിച്ചുവെന്നാണ് കേസ്. വിവാഹം കഴിഞ്ഞ യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ജീവനക്കാരന് ആറുമാസം തടവും 5,000 രൂപ പിഴയും ലഭിച്ചിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് ജീവനക്കാരന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജീവനക്കാരന്റെ വാദങ്ങള്‍ ഡല്‍ഹി കോടതി തള്ളി. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് സ്പര്‍ശിച്ചതെന്ന് ഇയാള്‍ വാദിച്ചു. എന്നാല്‍, പെണ്‍കുട്ടി അക്രമിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News