Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:59 pm

Menu

Published on October 27, 2014 at 4:08 pm

ചൊവ്വയിൽ മുതലയുമായി സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

crocodile-like-reptile-spotted-on-mars

വാഷിംഗ്ടൺ: ചൊവ്വയിൽ മുതലയുടെ രൂപത്തോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.  ചൊവ്വയുടെ ക്യൂര്യോസിറ്റി റോവർ പകർത്തിയ ചിത്രത്തിലാണ് മുതലയുമായി സാമ്യമുള്ള രൂപത്തെ കണ്ടെത്തിയത്. ശാസ്ത്രജ്ഞനായ ജോ വൈറ്റാണ് ചിത്രത്തില്‍ മുതലയുടെ രൂപമുള്ള പാറക്കൂട്ടം കണ്ടെത്തിയത്.പാറ തണുത്തുറഞ്ഞ് ഇരിക്കുകയാണെന്നും അതിന് മുതലയുമായി വളരെയധികം സാമ്യമുണ്ടെന്നും വീഡിയോ ജേണലിസ്റ്റായ ബ്രിസ്റ്റോൾ അഭിപ്രായപ്പെട്ടു.  ഫോസിലുകളായിരിക്കുന്ന അവ ചൊവ്വയിൽ ജീവനുണ്ടായിരുന്നെന്നതിന്റെ മറ്റൊരു തെളിവാകാമെന്നും അദ്ദേഹം പറഞ്ഞു.ഈ വർഷം ആദ്യം ക്യൂര്യോസിറ്റി റോവറിലെ മാസ്റ്റ് ക്യാം ആറ് അടി ഉയരത്തിൽ നിന്നും പകർത്തിയ ചിത്രമാണിത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ നാസ പുറത്തുവിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News