Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:41 pm

Menu

Published on August 23, 2017 at 12:16 pm

ആ കുഞ്ഞിനെ ഇങ്ങനെ തല്ലിപ്പഠിപ്പിച്ചത് എന്തിന്? വിശദീകരണവുമായി വീട്ടുകാര്‍

crying-kid-in-viral-video-is-singer-toshi-niece

നാലോ അഞ്ചോ വയസു മാത്രം പ്രായം തോന്നിക്കുന്നൊരു കുഞ്ഞ് കണക്ക് പഠനത്തിനിടെ കരഞ്ഞുകൊണ്ട് തന്നെ തല്ലാതിരിക്കാന്‍ തൊഴുത് അപേക്ഷിക്കുന്ന വിഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അമ്മ ഭീഷണിപ്പെടുത്തി പഠിപ്പിക്കുമ്പോള്‍ ഓരോ തവണയും ഞെട്ടലോടെയാണ് അവള്‍ ഇരിക്കുന്നത്. കുട്ടിയെ കണക്കു പഠിപ്പിക്കാനായി ക്രൂരമായ രീതിയാണ് ആ സ്ത്രീ പിന്‍തുടര്‍ന്നിരിക്കുന്നതെന്നു കാണാം. തനിക്കു തെറ്റിപ്പോകുന്ന വേളയിലാണ് മിഴിനീരൊഴുക്കി തൊഴുകയ്യോടെ ആ കുഞ്ഞ് കരുണയ്ക്കായി അപേക്ഷിക്കുന്നത്. എന്നിട്ടും മനസ്സലിയാതെ കുഞ്ഞിന്റെ കവിളില്‍ അടിക്കുന്നതും വിഡിയോയില്‍ കാണാം.

ഈ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഒട്ടനേകം സെലിബ്രിറ്റികള്‍ വിഷയത്തില്‍ കുഞ്ഞിന്റെ പരിതാപകരമായ അവസ്ഥയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, യുവരാജ് സിങ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുരുന്നിന്റെ അവസ്ഥയില്‍ മനംനൊന്ത് വിഡിയോ പങ്കുവച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി കുട്ടിയുടെ വീട്ടുകാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മൂന്നുവയസ്സുകാരിയായ ആ കുഞ്ഞ് ഗായകരും സംഗീത സംവിധായകരുമായ ഷാരിബ്, ടോഷി എന്നിവരുടെ അനന്തിരവളാണത്രേ.

വിഷയത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് ടോഷി നടത്തിയത്. വിഡിയോ ഫാമിലി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനു വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും അതെങ്ങനെ പുറത്തേക്കു പോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലിക്കും ശിഖര്‍ ധവാനും തങ്ങളെക്കുറിച്ചറിയില്ല. ആ കുഞ്ഞ് എങ്ങനെയാണെന്ന് നന്നായറിയാവുന്നവരാണ് ഞങ്ങള്‍, അവളുടെ സ്വഭാവരീതി തന്നെ അങ്ങനെയാണ്. ഒരു സെക്കന്റിനുള്ളില്‍ കളിക്കാന്‍ പോകുന്നവളാണ് അവള്‍, അവളുടെ സ്വഭാവത്തിന് അങ്ങനെ വിട്ടാല്‍ പിന്നെ പഠിത്തമേ നടക്കില്ല, ടോഷി പറയുന്നു.

കുഞ്ഞ്, ടോഷിയുടെ ഇളയ സഹോദരിയുടെ പുത്രിയാണ്. കുഞ്ഞ് വാശിക്കാരിയാണെന്നും അമ്മയെ അനുസരിക്കുന്നില്ലെന്നും കാണിക്കാനാണ് വിഡിയോ ഗ്രൂപ്പില്‍ ഇട്ടതെന്നും ടോഷി പറഞ്ഞു. കരഞ്ഞാല്‍ അമ്മ പഠിപ്പിക്കല്‍ നിര്‍ത്തി കളിക്കാന്‍ വിടുമെന്ന് അവള്‍ക്കറിയാം, അതിനുവേണ്ടിയാണ് നിര്‍ത്താതെയുള്ള ആ കരച്ചില്‍. മകള്‍ ഭയങ്കര കുറുമ്പിയാണെന്നു കാണിക്കാനായി ആ അമ്മ തന്റെ സഹോദരനും ഭര്‍ത്താവിനും വേണ്ടി തയ്യാറാക്കിയ വീഡിയോ ആണതെന്നാണ് ഇവര്‍ പറയുന്നത്.

ഒമ്പതു മാസം കൊണ്ടു നടന്ന് അവളെ പ്രസവിച്ചവളല്ലേ ആ അമ്മ. കുഞ്ഞുങ്ങള്‍ ഇങ്ങനെ കരഞ്ഞു എന്നതുകൊണ്ടു മാത്രം അവരെ പഠിപ്പിക്കാതിരിക്കാനാവില്ല എന്നും ടോഷി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News