Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on January 16, 2014 at 10:22 am

51 വയസുള്ള ഡാനിഷ്‌ വനിതയെ കൂട്ടബലാത്സംഗത്തിനിരായാക്കി

danish-women-raped-in-indian-capital

ന്യൂഡല്‍ഹി:വിനോദസഞ്ചാരത്തിനായി  തലസ്ഥാനത്തെത്തിയ ഡാനിഷ് വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കി.  51 വയസുള്ള   ഡാനിഷ് യുവതിയെയാണ്  അക്രമികള്‍ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു സമീപം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഹോട്ടലിലേക്കുള്ള വഴി അന്വേഷിച്ച വനിതയെ സഹായിക്കാനെന്ന വ്യാജേന  യുവാക്കള്‍  അടുത്തുകൂടുകയായിരുന്നു. ഡല്‍ഹി റെയില്‍വേസ്‌റ്റേഷനുസമീപത്തെ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്ക്  പോകേണ്ടിയിരുന്ന വനിതയെ യുവാക്കൾ ഒരു ഒഴിഞ്ഞപ്രദേശത്തേക്കു കൊണ്ടുപോയി  ആക്രമിക്കുകയായിരുന്നു. എട്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയതായും, തന്റെ  കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്‌തുക്കള്‍  അവർ എടുത്തതായും  വനിത പോലീസിന് പരാതി നല്കി. കര്‍ശന നടപടിയെടുക്കണമെന്ന്‌ ഡാനിഷ്‌ എംബസി ആവശ്യപ്പെട്ടു. എന്നാൽ  ആശുപത്രിയിലെത്തി പരിശോധന നടത്താന്‍ ഇവര്‍ വിസമ്മതിച്ചതായി  പോലീസ് അറിയിച്ചു. പ്രതികളെന്നു സംശയിക്കുന്നവരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News