Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ആദ്യം മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്കു മാറ്റി, പിന്നീട് ജീവനുണ്ടെന്നു കണ്ടപ്പോള്‍ ഐസിയുവിലേക്കും. ഇപ്പോ ദാ ആളു ശരിക്കും മരിച്ചു.
മുംബൈയിലാണ് സംഭവം. പട്രോളിംഗിനെത്തിയ പോലീസുകാരാണ് ആശുപത്രിക്കു സമീപം ‘മരിച്ച’ നിലയില്‍ പ്രകാശിനെ(50) കണ്ടെത്തുന്നത്. ഉടന്‍ തന്നെ പ്രകാശിനെ ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രകാശിന്റെ മുഖവും ചെവിയുടെ ഭാഗവും പുഴുവരിച്ച നിലയിലായിരുന്നു.സാധാരണയായി മൃതശരീരത്തില്‍ കാണപ്പെടുന്ന പുഴുക്കളായിരുന്നു അത് എന്ന് ആശുപത്രി ഡീന്‍ ഡോ. സുലൈമാന്‍ മര്‍ച്ചന്റ് പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ ഹൃദയസ്പന്ദനം നിലച്ചിരുന്നു.തുടര്‍ന്ന് മോര്‍ച്ചറിയലേക്ക് ഇയാളെ മാറ്റി.
എന്നാല്‍ പിന്നീട് മോര്‍ച്ചറി ജീവനക്കാരന്‍ പ്രകാശിനു ജീവനുണ്ടെന്നു കണ്ടെത്തി പോലീസിനെ അറിയിച്ചു. തുടര്‍ന്നു വിദഗ്ദ ചികിത്സയ്ക്കായി ഇയാളെ ഐസിയുവിലേക്കു മാറ്റി. പിന്നീട്, ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Leave a Reply