Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:18 am

Menu

Published on September 13, 2017 at 12:02 pm

ഭാര്യ ഭര്‍ത്താവിനായി സൂപ്പ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് പാക്ക് ചെയ്ത മൂത്രം

delivery-guy-drinks-customers-soup-replaces-it-with-own-pee

ബെയ്ജിങ്: പ്രണയദിനത്തില്‍ സാധാരണ ഭാര്യാ-ഭര്‍ത്താക്കന്മാരും കാമുകി കാമുകന്മാരും പരസ്പരം എന്തെങ്കിലും സര്‍പ്രൈസ് നല്‍കുന്നത് ഒരു പുതുമയല്ല. എന്നാല്‍, ചൈനയിലെ പ്രണയദിനത്തില്‍ ഒരു ഭാര്യ നല്‍കിയ സര്‍പ്രൈസ് കണ്ട് ഭര്‍ത്താവ് അന്തംവിട്ടു.

കാരണം ഭാര്യ ഓര്‍ഡര്‍ ചെയ്ത സൂപ്പിന് പകരം ഭര്‍ത്താവിന് കിട്ടിയത് പാക്ക് ചെയ്ത മൂത്രമായിരുന്നു. ജൂലൈ ഏഴാണ് ചൈനയില്‍ പ്രണയദിനമായി ആഘോഷിക്കുന്നത്. ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട റെഡ്ബീന്‍ സൂപ്പ് എത്തിച്ചുനല്‍കി സര്‍പ്രൈസ് നല്‍കാനായിരുന്നു ഭാര്യയുടെ പദ്ധതി. സൂപ്പ് ഓര്‍ഡര്‍ ചെയ്യുകയും അത് ഭര്‍ത്താവിന്റെ ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

എന്നാല്‍ സര്‍പ്രൈസ് നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഭാര്യയുടെ തിരക്കഥയ്ക്കനുസരിച്ചു തന്നെയാണ് പോയത്. പക്ഷേ, അതിനിടയില്‍ ഒരു ചെറിയ ട്വിസ്റ്റുണ്ടായി. ഭര്‍ത്താവിനായി ഭാര്യ ഓര്‍ഡര്‍ ചെയ്ത സൂപ്പ് ഡെലിവറി ബോയ് കുടിച്ച് പകരം അതില്‍ മൂത്രം നിറയ്ക്കുകയായിരുന്നു.

പാത്രം തുറന്ന ഭര്‍ത്താവിന് ലഭിച്ചത് മൂത്രത്തിന്റെ രൂക്ഷഗന്ധമായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഭാര്യയെ വിളിക്കുകയും സൂപ്പ് കമ്പനിയില്‍ വിളിച്ച് ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് ഭാര്യ സൂപ്പ് ഓര്‍ഡര്‍ ചെയ്ത ഹോട്ടലില്‍ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍, സൂപ്പ് പുതിയതാണെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ പിന്നീട് ഹോട്ടല്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇതിനു പിന്നിലെ കഥ പുറത്തുവരുന്നത്.

സൂപ്പ് ഡെലിവറി ചെയ്യാന്‍ പോയ വ്യക്തി കൊതി സഹിക്കാന്‍ വയ്യാതായപ്പോള്‍ സൂപ്പ് കഴിക്കുകയായിരുന്നു. പകരം നിറക്കാന്‍ വെള്ളം അന്വേഷിച്ചെങ്കിലും ഒരുതുള്ളി വെള്ളം പോലും കിട്ടിയില്ല. തുടര്‍ന്ന് പാത്രത്തില്‍ മൂത്രമൊഴിച്ച ശേഷം അയാള്‍ ഡെലിവറി ചെയ്യുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സൂപ്പ് കമ്പനിയുടെ മേധാവി നേരിട്ട് ദമ്പതികളുടെ അടുത്തെത്തി മാപ്പ് പറഞ്ഞു. ഡെലിവറി ബോയിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News