Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആർക്കും എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള ഒരു രോഗമാണ് ക്യാൻസർ.വ്യത്യസ്ത തരം ക്യാന്‍സറുകള്‍ വ്യത്യസ്ത രീതിയിലാണ് സംഭവിക്കുക. പല അവയവങ്ങളേയും ബാധിയ്ക്കുന്നവയാണ്. മനുഷ്യ ശരീരത്തിലെ പല അവയവങ്ങളെയും ക്യാൻസർ ബാധിക്കാറുണ്ട്.ഓരോ അവയങ്ങള്‍ക്കും ഇത് വ്യത്യസ്ത തരം പ്രശ്‌നങ്ങളും ലക്ഷണങ്ങളുമാണ് ഉണ്ടാക്കുക. ക്യാൻസർ തുടക്കത്തിലേ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ രോഗി മരിക്കാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ ഓരോ ഭാഗത്തും ബാധിക്കുന്ന ക്യാൻസറുകൾ വ്യത്യസ്തമാണ്.ഇവ തിരിച്ചറിയുക.
1.ബ്ലഡ് ക്യാൻസർ : സാധാരണയായി കണ്ടുവരുന്ന ഒരു ക്യാൻസറാണ് ബ്ലഡ് ക്യാൻസർ. രക്തത്തിലെ ശ്വേതാണുക്കളുടെ എണ്ണം വർദ്ധിക്കുന്നതാണ് ഇതിനു കാരണം.
2.ലംഗ്‌സ് ക്യാന്‍സര്‍: പുകവലിയാണ് ലംഗ്‌സ് ക്യാൻസറിന് പ്രധാനമായ ഒരു കാരണം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് പുകവലി കാരണമുള്ള ലംഗ്‌സ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്.
3.ബ്രെസ്റ്റ് ക്യാന്‍സര്‍: സ്ത്രീകളെയാണ് ഈ ക്യാൻസർ പ്രധാനമായും ബാധിക്കുന്നത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.
–

–
4.ഒവേറിയന്‍ ക്യാന്‍സര്‍: സ്ത്രീകളില്‍ കണ്ടുവരുന്ന മറ്റൊരു ക്യാന്‍സറാണ് ഓവറികളെ ബാധിയ്ക്കുന്ന ഒവേറിയന്‍ ക്യാന്‍സര്‍.ഗര്‍ഭധാരണവും മുലയൂട്ടലുമെല്ലാം ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാൻ സഹായിക്കുന്നു.
5.പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍:പുരുഷന്മാരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ .തുടക്ക ഘട്ടത്തില്‍ചികില്‍സിച്ച് മാറ്റാവുന്നതാണെങ്കിലും ഈ രോഗം ബാധിച്ച് സുഖപ്പെട്ടയാളുടെ ജീവിതം ഒരിക്കലും പഴയത് പോലെയാകില്ല.
6.സെര്‍വിക്കല്‍ ക്യാന്‍സര്‍:സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന സെര്‍വിക്കല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ്. സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ യോനിയിലൂടെ അമിത രക്തപ്രവാഹം ഉണ്ടാകുന്നത് ഒരു പ്രധാന ലക്ഷണമാണ്.
–

–
7.ഈസോഫാഗസ് ക്യാന്‍സര്‍: പുകവലി ശീലമുള്ളവര്‍ക്ക് കൂടുതലായി വരുന്ന ഒന്നാണ് ഈസോഫാഗസ് ക്യാന്‍സര്‍. ഇത് വളരെ ഗുരുതരമായ ഒന്നാണ്. ഈ ക്യാന്‍സര്‍ ബാധിച്ചവരില്‍ 6 ശതമാനം പേര്‍ മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്.
8.ബ്ലാഡര്‍ ക്യാന്‍സര്‍: രാസവസ്തുക്കളുമായുള്ള സംസര്‍ഗം, പുകവലി എന്നിവ കാരണമുണ്ടാകുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍.സ്ത്രീകളില്‍ ബ്ലാഡര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.
9.ലിംഫോമ:മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ് ലിംഫോമ. ലിംഫ് ഗ്രന്ഥികളുടെ വീക്കമാണ് ആദ്യ രോഗലക്ഷണം. ലിംഫ് ഗ്രന്ഥികൾ അസാധാരണമായി വലിപ്പം വയ്ക്കുന്നു. കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ ഗ്രന്ഥികളുടെ വീക്കമാണ് പ്ര ധാനമായി കണ്ടുവരുന്നത്.
–

–
10.യൂട്രെയ്ന്‍ :യൂട്രസിനെ ബാധിയ്ക്കുന്ന യൂട്രെയ്ന്‍ ക്യാന്‍സര്‍ സ്ത്രീകളില്‍ കണ്ടുവരുന്ന ഒന്നാണ്.
11.മൗത്ത് ക്യാന്‍സര്‍:പുകവലി ശീലമുള്ളവരിൽ മൗത്ത് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നവരിലും ക്യാൻസർ ഉണ്ടാകാൻ സാധ്യത ഏറെയാണ്.
12.പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍: തിരച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളൊരു ക്യാന്‍സറാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. പ്രമേഹരോഗികള്‍ക്കും പച്ചക്കറികള്‍ ഭക്ഷണത്തില്‍ അധികം ഉള്‍പ്പെടുത്താതെ നോണ്‍വെജിറ്റേറിയന്‍ കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്കും വരാന്‍ സാധ്യതയുള്ള ഒന്ന്.
13.സറ്റൊമക്ക് ക്യാന്‍സര്‍ :പുകവലി, അമിത മദ്യോപയോഗം, അമിത ഭക്ഷണം എ്ന്നിവ കാരണമുണ്ടാകുന്ന ഒന്നാണ് വയറിനെ ബാധിയ്ക്കുന്ന സറ്റൊമക്ക് ക്യാന്‍സര്‍ എന്നു പറയാം.
–
Leave a Reply