Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:06 am

Menu

Published on September 8, 2014 at 1:44 pm

58,967 കിലോ ഭാരമുള്ള ഈ ഭീമന്‍ ദിനോസര്‍ മരണശേഷവും വളര്‍ന്നുകൊണ്ടിരിക്കുന്നു…!

dinosaur-fossil-remains-found-in-argentina

ലോകത്തില്‍ ഇന്നു വരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി. 85 അടി നീളവും , 30 അടി ഉയരവും , 58,967 കിലോ ഭാരവുമാണിതിന്. അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ നിന്നാണ് ഈ ദിനോസറിന്റെ അസ്ഥികൂടം കണ്ടെടുത്തത്.  ചത്ത് കഴിഞ്ഞും ഈ ദിനോസര്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ കെന്നത് ജെ ലക്കോവറയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഭീമന്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെടുത്തത്.  ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ കെന്നത് ജെ ലക്കോവറയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഭീമന്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെടുത്തത്. എല്ലുകള്‍ തന്നെ 26 ടണ്ണോളം ലഭിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഒരിക്കല്‍ ബ്രോണ്‍ടോസറസ് എന്ന് വിളിക്കപ്പെട്ടിരുന്ന ഈ ജീവികള്‍ 75,000 പൗണ്ട് വരെ മാത്രമേ വളര്‍ന്നിരുന്നുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ചത്തതിന് ശേഷം അസ്ഥികള്‍ വളര്‍ന്നതാകാമെന്ന്് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്പോഴും ഇത് വളര്‍ന്നു കൊണ്ടിരിക്കുകയാണ്.ഫോസില്‍ കണ്ടെത്തിയശേഷം കൂടുതല്‍ പഠനത്തിനായി കണ്ടെയ്‌നര്‍ കപ്പല്‍ വഴി ഫോസില്‍ ഫിലാഡല്‍ഫിയയിലേക്ക് മാറ്റുകയായിരുന്നു. അസ്ഥികൂടത്തിന്റെ 45 ശതമാനത്തോളം വരുന്ന 200 അസ്ഥികളെ കുറിച്ച് വിശദമായി പഠനം നടത്തി. 84 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവ ജീവിച്ചിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഭീമാകാരമായ ഈ ശരീരം വച്ച് ഇവ എങ്ങനെയാണ് സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലക്കോവറയും സംഘവും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News