Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എത്ര തന്നെ സൂക്ഷിച്ചാലും മഴക്കാലം രോഗങ്ങളുമായാണ് വരുന്നത്. പലപ്പോഴും രോഗം പിടി പെട്ട് കഴിഞ്ഞാലും തിരിച്ചറിയാനും ചികിത്സ തുടങ്ങാനുമൊക്കെ വൈകുന്നത് രോഗ ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നതിനാലാണ്.
കുട്ടികളാണ് പെട്ടെന്ന് ഇത്തരം അസുഖങ്ങള്‍ക്ക് കീഴ്‌പ്പെടുക. ചെറിയ കുട്ടികള്‍ക്ക് അസുഖം പിടിപെടാതിരിക്കാന്‍ വളരെ ശ്രദ്ധ നല്‍കണം. നിങ്ങളെ കുറച്ച് ദിവസം ജോലികളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന അസുഖങ്ങള്‍ ശരിയായ ശ്രദ്ധ നല്‍കിയില്ല എങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ ജീവന് തന്നെ ഭീഷണി ആയേക്കാം.
ചില മഴക്കാല രോഗങ്ങലും ലക്ഷണങ്ങളും
മലേറിയ
വികസ്വര രാജ്യങ്ങളിലെ ഏറ്റവും അപകടകാരിയായ രോഗമാണ് മലേറിയ. പ്രോട്ടോസോണ്‍ പ്ലാസ്‌മോഡിയം എസ്‌പിപി ആണ് ഇതിന് കാരണം. ( പി. വിവാക്‌സ്, പി. ഫാല്‍സിപാറം, പി. മലേറിയ അഥവ, പി. ഓവലെ) പെണ്‍ അനോഫിലസ് കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. രോഗമുള്ളവരില്‍ നിന്നും ഇല്ലാത്തവരിലേക്ക് രോഗാണുക്കള്‍ എത്തിക്കുന്നത് ഇത്തരം കൊതുകുകളാണ്.
ലക്ഷണങ്ങള്‍
കൃത്യമായ ഇടവേളകളില്‍ ഉണ്ടാകുന്ന പനി, സാധാരണ എല്ലാ ദിവസവും ഒരേ സമയത്ത് പനി അനുഭവപ്പെടും . തലവേദനയും തലകറക്കവും സാധാരണമാണ്. വിറയലും ഉണ്ടാകും. പേശീ വേദനയും തളര്‍ച്ചയും അനുഭവപ്പെടും. കോളറ മരണ കാരിയായ ഈ രോഗം പരത്തുന്നത് വിബ്രിയോ കോളറെ എന്ന രോഗാണുവാണ്. ചെറുകുടലിനെയാണ് ഇത് ബാധിക്കുന്നത്. രോഗാണു ബാധിച്ച് 6 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമാക്കപ്പെട്ട വെള്ളം, ഭക്ഷണം എന്നിവ വഴിയാണ് ഇവ ഉണ്ടാകുന്നത്.
കോളറ
വളരെ വേഗം പകരുന്ന രോഗമാണ്. ഈച്ചകള്‍ രോഗാണുക്കളെ വഹിക്കുന്നതിനാല്‍ വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ രോഗം വേഗം വ്യാപിക്കും.
ലക്ഷണങ്ങള്‍
കഠിനമായ വയറിളക്കമാണ് പ്രധാന ലക്ഷണം. മലം വെള്ളം പോലെയായിരിക്കും എന്നാല്‍ വേദന രഹിതമായിരിക്കും. മനംപുരട്ടല്‍ ഇല്ലാതെ തന്നെ ഛര്‍ദ്ദി ഉണ്ടാകും. രോഗം ബാധിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ ശരീരത്തിലെ ജലാംശം നന്നായി കുറയുന്നത് ശരീര ഭാരം വേഗം കുറയ്‌ക്കുകയും പേശീ വലിവ് ഉണ്ടാക്കുകയും ചെയ്യും.
ഹെപ്പറ്റൈറ്റിസ്
എ ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിന ജലം ഭക്ഷണം എന്നിവയിലൂടെയും രോഗികളുടെ സമ്പര്‍ക്കത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. അതിനാല്‍ നേരിട്ട് സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ രോഗികളെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കാറുണ്ട്. ഈച്ചകള്‍ വഴിയും രോഗം വ്യാപിക്കും.
ലക്ഷണങ്ങള്‍
പനിയുടെ എല്ലാ ലക്ഷണങ്ങളും രോഗി കാണിക്കും. ഉയര്‍ന്ന ശരീര ഊഷ്‌മാവ്, തലവേദന, സന്ധി വേദന, എന്നിവ അനുഭവപ്പെടും. വിശപ്പുണ്ടാവില്ല. തലകറക്കവും ഛര്‍ദ്ദിയും ഉണ്ടാകാം.
Leave a Reply