Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: ബംഗാളി സീരിയല്‍ നടി ദിഷ ഗാംഗുലി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. നടിക്ക് മറ്റൊരു സീരിയല്‍ നടിയുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നതായും ഇതേ സമയം തന്നെ ഒരു സീരിയന്‍ നടനുമായും ഇവര്‍ പ്രണയത്തിലായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .കാമുകനും കാമുകിക്കും ഇടയില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ബംഗാളി നടി ദിഷാ ഗാംഗുലി ഒടുവില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗം മൂലമുണ്ടായ മാനസിക സംഘര്‍ഷമാണ് നടിയെ ആത്മഹത്യയുടെ വക്കിലെത്തിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. ദിഷ ആത്മഹത്യ ചെയ്തതറിഞ്ഞ് മറ്റൊരു സീരിയല്‍ നടി തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇവര്‍ രണ്ട് പേരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സീരിയന്‍ നടന്‍ വിവാന്‍ ഗോഷുമായായിരുന്നു ദിഷയുദെ പ്രണയം. ദിഷയുടെ സ്വവര്‍ഗ്ഗ പ്രണയത്തോട് വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു.ഇതിന് പുറമെ വിവാനുമായുള്ള വിവാഹത്തിനും നിര്‍ബന്ധിച്ചിരുന്നു.ഇത് നടിയെ മാനസിക വിഷമത്തിലാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ കാമുകന്‍ വിവാനൊപ്പം ഐപിഎല്‍ മത്സരം കണ്ട് വന്നതിന് ശേഷമാണ് ദിഷ ആത്മഹത്യ ചെയ്തത്. തന്റെ അക്കൗണ്ടില്‍ നിന്ന് കാമുകിക്കൊപ്പമുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് അമ്പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.ബംഗാളിയിലെ ടെലിവിഷന്‍ പരിപാടിയായ തുമി അഷ്‌ബേ ബോലേ എന്ന പരിപാടിയിലൂടെ പ്രശസ്തയായ ദിഷയെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദക്ഷിണകൊല്‍ക്കത്തയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
Leave a Reply