Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:43 am

Menu

Published on June 13, 2013 at 5:10 am

കേരളത്തിൽ വിദൂരപഠനത്തിന് അവസരം

distance-education-in-kerala-university

വീട്ടിലിരുന്ന് പഠിച്ച് വിവിധ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പി.ജി ഡിപ്ളോമയും നേടാന്‍ കേരള സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ വിപുലമായ സൗകര്യം ഒരുക്കിയിരിക്കുന്നു.

ബിരുദാനന്തര ബിരുദ കോഴ്സുകള്‍
പൊളിറ്റിക്കല്‍ സയന്‍സ്, പബ്ളിക് അഡ്മിനിസ്ട്രേഷന്‍, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഇംഗ്ളീഷ്, ഹിന്ദി, മലയാളം, ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം, അറബിക്, മ്യൂസിക്, ഫിലോസഫി,
തമിഴ് വിഷയങ്ങളില്‍ എം.എ, എം.കോം (ഫിനാന്‍സ്), എം.എസ്സി (മാത്തമാറ്റിക്സ്), മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.ബി.എ, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്സി (ക്ളിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ്) എം.എച്ച്.എഡ്.സി (ക്ളിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ്).

ബിരുദ കോഴ്സുകള്‍
ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ളീഷ്, മലയാളം, അഫ്ദലുല്‍ ഉലമ എന്നിവയില്‍ ബി.എ, ബി.കോം, ബി.കോം (കോഓപറേഷന്‍), ബി.എസ്സി (മാത്തമാറ്റിക്സ്), ബാച്ച്ലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്), ബി.ബി.എ, ബി.സി.എ, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍)

പി.ജി ഡിപ്ളോമ കോഴ്സുകള്‍
ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, മാര്‍ക്കറ്റിങ് മാനേജ്മെന്‍റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്‍റ്, എജുക്കേഷനല്‍ പ്ളാനിങ്, മാനേജ്മെന്‍റ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സൈബര്‍ ലാസ്, ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്, ഹെല്‍ത്ത് സയന്‍സ് റിസര്‍ച്, അഡോളസന്‍റ് പീഡിയാട്രിക്സ്, ചെല്‍ഡ്-അഡോളസന്‍റ് ആന്‍ഡ് ഫാമിലി കൗണ്‍സലിങ്, ഡെവലപ്മെന്‍റല്‍ ന്യൂറോളജി, ബ്യൂട്ടി തെറപ്പി.

പി.ജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
ടെക്നിക് ആന്‍ഡ് മെത്തേഡ്സ് ഓഫ് ഫാമിലി ആന്‍ഡ് മാര്യേജ് കൗണ്‍സലിങ്, ജെറിയാട്രിക് കെയര്‍ ആന്‍ഡ് മാനേജ്ന്‍െറ്.
ഇതിനു പുറമേ, കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുമുണ്ട്.
ബിരുദ കോഴ്സുകള്‍ മൂന്നു വര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ടു വര്‍ഷവും പി.ജി ഡിപ്ളോമ കോഴ്സുകള്‍ ഒരു വര്‍ഷവുമാണ്. സര്‍ട്ടിഫിക്കറ്റ്, പി.ജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ടി.സിയും മൈഗ്രേഷനും ആവശ്യമില്ല. വിവിധ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 12ന് നടത്തുന്ന പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എം.ബി.എ പ്രവേശം. പ്രോസ്പെക്ടസിന് 250 രൂപയാണ്. എം.ബി.എ അപേക്ഷകര്‍ 200 രൂപ എന്‍ട്രന്‍സ് ഫീസായി അധികം നല്‍കണം. പ്രോസ്പെക്ടസും അപേക്ഷാഫോറവും തിരുവനന്തപുരം പാളയത്തെ യൂനിവേഴ്സിറ്റി കാമ്പസിലുള്ള സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍, ജില്ല-താലൂക്ക് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍, കേരളത്തിലുടനീളമുള്ള ലേണേഴ്സ് സപോര്‍ട്ട് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
ബിരുദ കോഴ്സുകള്‍ക്ക് ജൂലൈ 31ഉം പി.ജി, പി.ജി ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ആഗസ്റ്റ് 31ഉം ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ideku.net സൈറ്റ് സന്ദര്‍ശിക്കുക.

Loading...

Leave a Reply

Your email address will not be published.

More News